---
title: "#accident | കുപ്പം കപ്പണത്തട്ടിൽ വാഹനാപകടം."
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158054/thaliparamba"
published_at: "2023-10-30T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f5d3282e2f_Screenshot_2023-10-30-13-03-12-72_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #accident | കുപ്പം കപ്പണത്തട്ടിൽ വാഹനാപകടം.

> **Lead Summary:** **തളിപ്പറമ്പ**: കുപ്പം കപ്പണതട്ടിൽ ബസ് കാറിലിടിച്ച് അപകടം. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുപ്പം കപ്പണതട്ട് വളവിൽ വെച്ചാണ് അപകടമുണ്ടായത്.

## Article Content

**തളിപ്പറമ്പ**: കുപ്പം കപ്പണതട്ടിൽ ബസ് കാറിലിടിച്ച് അപകടം. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുപ്പം കപ്പണതട്ട് വളവിൽ വെച്ചാണ് അപകടമുണ്ടായത്.

പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഷിയാ ബസ് തളിപ്പറമ്പിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ആൾട്ടോ 800 കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഗാതത്തിൽ കാറിന്റെ മുൻ ഭാഗം ഭാഗികമായി തകർന്നു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158054/thaliparamba)