---
title: "സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ്:  വിജയികളെ ആദരിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158067/koothuparamba"
published_at: "2023-10-30T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f64b768b02_IMG-20231030-WA0031.jpg"
keywords: []
---

# സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ്:  വിജയികളെ ആദരിച്ചു

> **Lead Summary:**  **കൂത്തുപറമ്പ്**: യോഗ അസോസിയേഷൻ, ചേതനയോഗ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ ആദരിച്ചു. പരിപാടി മാറോളി ഘട്ട് ടൗൺ സ്ക്വയറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

 **കൂത്തുപറമ്പ്**: യോഗ അസോസിയേഷൻ, ചേതനയോഗ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ ആദരിച്ചു. പരിപാടി മാറോളി ഘട്ട് ടൗൺ സ്ക്വയറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ജില്ലാ രക്ഷാധികാരി വത്സൻ പനോളി വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി. പി.ഉത്തമൻ അധ്യക്ഷനായി. ടി. അശോകൻ . ടി.കെ അനീഷ്. പി.വിനോദ് കുമാർ, ബിന്ദു മാനന്തേരി, ചാരിഷ്മജയൻ, സപ്ന കെ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് യോഗ ഡാൻസ് അരങ്ങേറി. കൂത്തുപറമ്പ് മേഖലയിൽ നിന്നുള്ള 10 പേരാണ് ദേശീയ യോഗചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158067/koothuparamba)