---
title: "ജില്ലാ ക്യാമ്പസ്‌ അസംബ്ലി; എസ് എസ് എഫ് ജലയാത്ര സംഘടിപ്പിച്ചു"
english_title: "The SSF organized the voyage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15807/the-ssf-organized-the-voyage"
published_at: "2021-12-13T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6f2467f14d_PicsArt_12-13-12.39.15.jpg"
keywords: []
---

# ജില്ലാ ക്യാമ്പസ്‌ അസംബ്ലി; എസ് എസ് എഫ് ജലയാത്ര സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി : ഡിസംബർ 25, 26 തീയതികളിൽ ഉളിയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് കണ്ണൂർ ജില്ലാ ക്യാമ്പസ്‌ അസംബ്ലിയുടെ പ്രചരണാർത്ഥം എസ് എസ് എഫ് ഇരിട്ടി ഡിവിഷനൻ ജലയാത്ര സംഘടിപ്പിച്ചു.

## Article Content

ഇരിട്ടി : ഡിസംബർ 25, 26 തീയതികളിൽ ഉളിയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് കണ്ണൂർ ജില്ലാ ക്യാമ്പസ്‌ അസംബ്ലിയുടെ പ്രചരണാർത്ഥം എസ് എസ് എഫ് ഇരിട്ടി ഡിവിഷനൻ ജലയാത്ര സംഘടിപ്പിച്ചു.

ലെറ്റ്‌സ് സ്മൈൽ , ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പസ്‌ അസംബ്ലിയുടെ ഭാഗമായി വിത്യസ്ത പ്രോഗ്രാമുകൾ നടക്കും. ഇരിക്കൂർ പെരുമൺ പുഴയിലായിരുന്നു പ്രചാരണ പ്രകടനം നടന്നത്.

എസ് വൈ എസ് സോൺ അംഗം സമീർ ഹുമൈദി, ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. റംഷാദ് പാലോട്ട് പള്ളി, അഡ്വ. മിദ്‌ലാജ് സുറൈജി, സഹൽ പാലപ്പുഴ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15807/the-ssf-organized-the-voyage)