---
title: "ജില്ലാ ഏകദിന ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Organized District One Day Chess Tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158083/organized-district-one-day-chess-tournament"
published_at: "2023-10-30T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f73f723a64_Picsart_23-10-30_14-39-30-994.jpg"
keywords: []
---

# ജില്ലാ ഏകദിന ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റിക്കോൽ**: കുറ്റിക്കോൽ പ്രതിഭ ആർട്സ് സ്പോട്സ് ക്ലബ് ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഏകദിന ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു.

## Article Content

**കുറ്റിക്കോൽ**: കുറ്റിക്കോൽ പ്രതിഭ ആർട്സ് സ്പോട്സ് ക്ലബ് ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഏകദിന ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു.

കേരള സ്പോട്സ് കൗൺസിൽ മെമ്പർ ബാലൻ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ സാംസ്കാരിക നിലയത്തിൽ 19 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി നടന്ന മത്സരത്തിൽ 78 പേർ പങ്കെടുത്തു.

സ്വാഗത സംഘം ചെയർമാൻ ഇ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വിവി ബൽറാം, എം വി രാമചന്ദ്രൻ, എ പി കെ പ്രഭാകരൻ, ഷംസുദ്ധീൻ പി പി, ഇ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158083/organized-district-one-day-chess-tournament)