---
title: "കള്ളക്കേസ് എടുത്തെന്ന്  ആരോപണം: തളിപ്പറമ്പ് പോലീസ്റ്റേഷനിലേക്ക് മാർച്ച് നടത്തി "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158122/thaliparamba"
published_at: "2023-10-30T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f976d1ddad_Picsart_23-10-30_17-15-04-634.jpg"
keywords: []
---

# കള്ളക്കേസ് എടുത്തെന്ന്  ആരോപണം: തളിപ്പറമ്പ് പോലീസ്റ്റേഷനിലേക്ക് മാർച്ച് നടത്തി 

> **Lead Summary:** **തളിപ്പറമ്പ**: നേതാക്കളെ തളിപ്പറമ്പ് പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് പോലീസ്റ്റേഷന്‍ മാര്‍ച്ച് നടത്തി. സി.പി.എമ്മിന്റെ കുത്തകയല്ല എല്‍.ഡി.എഫ് എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം സി.പി. ഷൈജന്‍ പറഞ്ഞു.

## Article Content

**തളിപ്പറമ്പ**: നേതാക്കളെ തളിപ്പറമ്പ് പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് പോലീസ്റ്റേഷന്‍ മാര്‍ച്ച് നടത്തി. സി.പി.എമ്മിന്റെ കുത്തകയല്ല എല്‍.ഡി.എഫ് എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം സി.പി. ഷൈജന്‍ പറഞ്ഞു.

സി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. കോമത്ത് മുരളീധരന്‍, മണ്ഡലം സെക്രട്ടറി പി.കെ. മുജീബ് റഹ്മാൻ എം. രഘുനാഥ് പി.വി ബാബു, തുടങ്ങിയവർ സംസാരിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയ മാര്‍ച്ച് ഡിവൈ.എസ്.പി. എം.പി.വിനോദിന്റെയും എസ്.ഐ ദിനേശന്‍ കൊതേരിയുടെയും നേതൃത്വത്തില്‍ പോലീസ് തടഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158122/thaliparamba)