---
title: "29-ാം മൈൽ വെള്ളച്ചാട്ടം ശുചീകരണം നടത്തി"
english_title: "Elapeetika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158131/elapeetika"
published_at: "2023-10-30T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fa5f930233_Picsart_23-10-30_17-44-52-829.jpg"
keywords: []
---

# 29-ാം മൈൽ വെള്ളച്ചാട്ടം ശുചീകരണം നടത്തി

> **Lead Summary:** **ഏലപ്പീടിക: **തലശ്ശേരി- ബാവലി റോഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ 29-ാം മൈൽ വെള്ളച്ചാട്ടവും, പരിസരവും ശുചീകരണം നടത്തി.വാർഡ് മെമ്പർ ജിമ്മി അബ്രാഹം ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

## Article Content

**ഏലപ്പീടിക: **തലശ്ശേരി- ബാവലി റോഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ 29-ാം മൈൽ വെള്ളച്ചാട്ടവും, പരിസരവും ശുചീകരണം നടത്തി.വാർഡ് മെമ്പർ ജിമ്മി അബ്രാഹം ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാഗംങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ദിവസേന നൂറ് കണക്കിന് വാഹനങ്ങളും, വിനോദ സഞ്ചാരികളും വയനാട്, ഊട്ടി, മൈസൂർ ഭാഗങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുമ്പോൾ വാഹനങ്ങൾ നിർത്തി വിശ്രമിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കണിച്ചാർ പഞ്ചായത്തിലെ തലശ്ശേരി- ബാവലി റോഡിലെ പ്രധാന ഇടത്താവളമാണ് 29-ാം മൈൽ വെള്ളച്ചാട്ടം.

അതു കൊണ്ടു തന്നെ വലിയ തോതിലുള്ള മാലിന്യങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രം ജെ.എച്ച്.ഐ.ഗിരീഷ് കുമാർ, സജി. പി.കെ, സ്വപ്ന, വസന്ത, ജിസ് പി.പി., ജയ് മോൻ.ഒ.എ,ജോർജ്ജ് പാലക്കാട്ട് എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഹരിത കർമ്മ സേനക്കൊപ്പം പങ്കാളികളായി. യാത്രക്കാരുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി രൂന്നഇവിടെയുണ്ടായിരുന്ന ബോട്ടിൽ ബൂത്ത് ജിവടെ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158131/elapeetika)