---
title: "മലബാർ ബി എഡ്  ട്രെയിനിങ്ങ് കോളേജിൽ  എൻഎസ്എസ്  യൂണിറ്റ് രൂപീകരിച്ചു."
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158134/peravoor"
published_at: "2023-10-30T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fa81fc7642_IMG-20231030-WA0038.jpg"
keywords: []
---

# മലബാർ ബി എഡ്  ട്രെയിനിങ്ങ് കോളേജിൽ  എൻഎസ്എസ്  യൂണിറ്റ് രൂപീകരിച്ചു.

> **Lead Summary:** **പേരാവൂർ**:മലബാർ ബി എഡ് ട്രെയിനിങ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് രൂപീകരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഇന്ദു.കെ. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കണ്ണൂർ യൂണിവേഴ്സിറ്റി ഡി എസ് .എസ് ഡോ.നഫീസ ബേബി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**:മലബാർ ബി എഡ് ട്രെയിനിങ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് രൂപീകരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഇന്ദു.കെ. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കണ്ണൂർ യൂണിവേഴ്സിറ്റി ഡി എസ് .എസ് ഡോ.നഫീസ ബേബി ഉദ്ഘാടനം ചെയ്തു.

> യൂണിറ്റ് രൂപീകരണത്തോടനുബന്ധിച്ച് സോപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി വേണുഗോപാലൻ നിർവഹിച്ചു. "അക്ഷരം ഡിജിറ്റൽ സാക്ഷരത" എന്നതാണ് യൂണിറ്റിന്റെ ആദ്യത്തെ പരിപാടിയായി മുന്നോട്ട് വെച്ചത്. പ്രസ്തുത പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം മാനേജർ വത്സൻ മഠത്തിൽ നടത്തി.

വാർഡ് മെമ്പർ റീന മനോഹരൻ, മോഹനൻ എ.സി, പി. വി.പ്രകാശൻ, മേഘന ബി, തുടങ്ങിയവർ സംസാരിച്ചു, പ്രോഗ്രാം ഓഫീസർ പ്രീത കുര്യാക്കോസ് നന്ദി പറഞ്ഞു. ഉദ്ഘാ ടനത്തിന് ശേഷം സംസ്ഥാന തലത്തിലെ മികച്ച എൻഎസ്എസ്  പ്രോഗ്രാം ഓഫീസർ ആയ ഡോ. ദീപമോൾ മാത്യുവിന്റെ(നിർമലഗിരി കോളേജ് )നേതൃത്വത്തിലുള്ള എൻ എസ് എസ്   ഓറിയ ന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158134/peravoor)