---
title: "പേരാവൂർ ക്ഷീര - വ്യവസായ സഹകരണ സംഘം ക്രമക്കേട്: കർശ്ശന നടപടി വേണമെന്ന് കോൺഗ്രസ്"
english_title: "peravoor Dairy - Industry Co-operative Society Irregularity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158178/peravoor-dairy-industry-co-operative-society-irregularity"
published_at: "2023-10-30T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fd7fd24a05_WhatsApp_Image_2023-10-30_at_19.13.00.jpeg"
keywords: []
---

# പേരാവൂർ ക്ഷീര - വ്യവസായ സഹകരണ സംഘം ക്രമക്കേട്: കർശ്ശന നടപടി വേണമെന്ന് കോൺഗ്രസ്

> **Lead Summary:**  പേരാവൂർ: സി പി എം ഭരണം നടത്തുന്ന പേരാവൂർ ക്ഷീര - വ്യവസായ സഹകരണ സംഘത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നെന്നും ഇതിന് ഉത്തരവാദികളായവരുടെ പേരിലും കൂട്ടാളികളുടെ പേരിലും ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് പേരാവൂർ ബ്ലോക് നേതൃത്വയോഗം ആവശ്യപ്പെട്ടു. പേരാവൂരിലെ പ്രമുഖ സി പി എം നേതാവ് പ്രസിഡൻ്റായ ഭരണസമിതി നിയന്ത്രിച്ച സംഘത്തിൽ വകുപ്പ്തല ഓഡിറ്റിംഗിൽ കാലിത്തീറ്റ വിൽപന, പാൽവിൽപന, ശമ്പള നിർണ്ണയം, ബോണസ് വിതരണം എന്നിവയിലെല്ലാം ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നതെന്നും വർഷങ്ങളായി ഓഡിറ്റിംഗ് പോലും നടത്താതെ ക്ഷീരകർഷകരുടെ അത്താണിയാകേണ്ട ക്ഷീരസംഘത്തെ സി പി എം നേതാക്കളും സംഘം ഉദ്യോഗസ്ഥരും ചേർന്ന് കൊള്ളയടിക്കുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. സഹകാരികളും പൊതുജനങ്ങളും ഈ സംഘത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് പരാതികൾ ഉന്നയിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ ചെവിക്കൊള്ളാൻ തയ്യാറായില്ല, ഓഡിറ്റിംഗ് റിപ്പോർട്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയ വിവരം പുറംലോകമറിഞ്ഞപ്പോഴാണ് ഗത്യന്തരമില്ലാതെ സംഘം ഭരണ സമിതിയെ പിരിച്ച് വിട്ട് മുഖം രക്ഷിക്കുവാൻ ശ്രമിച്ചതെന്നും, ഇതിലൂടെ സി.പി.എം. നേതാക്കളെ രക്ഷിക്കാമെന്ന കണക്ക് കൂട്ടലാണ് സി.പി.എം. നേതൃത്വത്തിനുള്ളത്. ഇതു സംബന്ധമായ സമഗ്ര അന്വേഷണം നടത്തണമെന്നും പണം തട്ടിയെടുത്ത വരുടെ പേരിൽ കേസ്സെടുക്കണമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭം സംഘടിക്കുവാൻ കോൺഗ്രസ് തയ്യാറാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് ജൂബിലി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, ബൈജു വർഗീസ്, പി .സി .രാമകൃഷ്ണൻ, വർഗീസ് നടപ്പുറം, റോയ് നമ്പുടാകം, വി. രാജു, ഷഫീർ ചെക്യാട്ട്, സണ്ണി വേലിക്കകത്ത്, സുരേഷ് ചാലാറത്ത്, സി. ഹരിദാസൻ, വി. പ്രകാശൻ, പി .പി. മുസ്തഫ, കെ എം ഗിരീഷ്, മജീദ് അരിപ്പയിൽ, സുഭാഷ് മാസ്റ്റർ എന്നിവർ പെങ്കെടുത്തു.

## Article Content

 പേരാവൂർ: സി പി എം ഭരണം നടത്തുന്ന പേരാവൂർ ക്ഷീര - വ്യവസായ സഹകരണ സംഘത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നെന്നും ഇതിന് ഉത്തരവാദികളായവരുടെ പേരിലും കൂട്ടാളികളുടെ പേരിലും ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് പേരാവൂർ ബ്ലോക് നേതൃത്വയോഗം ആവശ്യപ്പെട്ടു. പേരാവൂരിലെ പ്രമുഖ സി പി എം നേതാവ് പ്രസിഡൻ്റായ ഭരണസമിതി നിയന്ത്രിച്ച സംഘത്തിൽ വകുപ്പ്തല ഓഡിറ്റിംഗിൽ കാലിത്തീറ്റ വിൽപന, പാൽവിൽപന, ശമ്പള നിർണ്ണയം, ബോണസ് വിതരണം എന്നിവയിലെല്ലാം ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നതെന്നും വർഷങ്ങളായി ഓഡിറ്റിംഗ് പോലും നടത്താതെ ക്ഷീരകർഷകരുടെ അത്താണിയാകേണ്ട ക്ഷീരസംഘത്തെ സി പി എം നേതാക്കളും സംഘം ഉദ്യോഗസ്ഥരും ചേർന്ന് കൊള്ളയടിക്കുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. സഹകാരികളും പൊതുജനങ്ങളും ഈ സംഘത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് പരാതികൾ ഉന്നയിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ ചെവിക്കൊള്ളാൻ തയ്യാറായില്ല, ഓഡിറ്റിംഗ് റിപ്പോർട്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയ വിവരം പുറംലോകമറിഞ്ഞപ്പോഴാണ് ഗത്യന്തരമില്ലാതെ സംഘം ഭരണ സമിതിയെ പിരിച്ച് വിട്ട് മുഖം രക്ഷിക്കുവാൻ ശ്രമിച്ചതെന്നും, ഇതിലൂടെ സി.പി.എം. നേതാക്കളെ രക്ഷിക്കാമെന്ന കണക്ക് കൂട്ടലാണ് സി.പി.എം. നേതൃത്വത്തിനുള്ളത്. ഇതു സംബന്ധമായ സമഗ്ര അന്വേഷണം നടത്തണമെന്നും പണം തട്ടിയെടുത്ത വരുടെ പേരിൽ കേസ്സെടുക്കണമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭം സംഘടിക്കുവാൻ കോൺഗ്രസ് തയ്യാറാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് ജൂബിലി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, ബൈജു വർഗീസ്, പി .സി .രാമകൃഷ്ണൻ, വർഗീസ് നടപ്പുറം, റോയ് നമ്പുടാകം, വി. രാജു, ഷഫീർ ചെക്യാട്ട്, സണ്ണി വേലിക്കകത്ത്, സുരേഷ് ചാലാറത്ത്, സി. ഹരിദാസൻ, വി. പ്രകാശൻ, പി .പി. മുസ്തഫ, കെ എം ഗിരീഷ്, മജീദ് അരിപ്പയിൽ, സുഭാഷ് മാസ്റ്റർ എന്നിവർ പെങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158178/peravoor-dairy-industry-co-operative-society-irregularity)