---
title: " കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്‍റെ ക്രിസ്തുമസ് ന്യൂ ഇയർ മേളയക്ക് കണ്ണൂരിൽ തുടക്കമായി"
english_title: "Khadi Mela begins in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15818/Khadi-Mela-begins-in-Kannur"
published_at: "2021-12-13T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6fdb86ca17_Screenshot_20211213_132906.jpg"
keywords: []
---

#  കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്‍റെ ക്രിസ്തുമസ് ന്യൂ ഇയർ മേളയക്ക് കണ്ണൂരിൽ തുടക്കമായി

> **Lead Summary:**  കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്‍റെ ക്രിസ്തുമസ് ന്യൂ ഇയർ മേളയക്ക് കണ്ണൂരിൽ തുടക്കമായി . ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു ദേശീയ പ്രസ്ഥാനത്തിലേക്ക് ആളുകളെ ആകർഷിക്കാൻ ഖാദി ഏറെ സഹായിച്ചിട്ടുണ്ടെന്ന് പി.ജയരാജൻ പറഞ്ഞു ഖാദി പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനാവും. രാജ്യത്തോട് കൂറുള്ള എല്ലാവരും ഖാദിയിലേക്ക് വരണമെന്നും പി.ജയരാജൻ പറഞ്ഞു.

## Article Content

 കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്‍റെ ക്രിസ്തുമസ് ന്യൂ ഇയർ മേളയക്ക് കണ്ണൂരിൽ തുടക്കമായി . ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു ദേശീയ പ്രസ്ഥാനത്തിലേക്ക് ആളുകളെ ആകർഷിക്കാൻ ഖാദി ഏറെ സഹായിച്ചിട്ടുണ്ടെന്ന് പി.ജയരാജൻ പറഞ്ഞു ഖാദി പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനാവും. രാജ്യത്തോട് കൂറുള്ള എല്ലാവരും ഖാദിയിലേക്ക് വരണമെന്നും പി.ജയരാജൻ പറഞ്ഞു.

സൗരോർജ്ജം ഉപയോഗിച്ച് നൂൽ നൂൽപ്പ നടത്തുക എന്ന കേന്ദ്ര ഖദി കമ്മീഷൻ്റെ നിലപാട് ഏറെ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി. സോമൻ നമ്പ്യാർക്ക് നൽകിയാണ് ആദ്യവിൽപന നിർവഹിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. മേയർ ടി.ഒ. മോഹനൻ ക്യാപ് ഓഫീസ് ഉദ്ഘാടനം ചെയ്തു.കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻ റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പ്രസംഗിച്ചു. ഈ മാസം 31 വരെ നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15818/Khadi-Mela-begins-in-Kannur)