---
title: "ആദിവാസി സംഗമവും ധാരാവീസ് നാസിക് ഡോൾബാന്റ് സെറ്റിന്റെ വാർഷികവും നടത്തി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158213/iritty"
published_at: "2023-10-31T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654049928836a_IMG-20231031-WA0000.jpg"
keywords: []
---

# ആദിവാസി സംഗമവും ധാരാവീസ് നാസിക് ഡോൾബാന്റ് സെറ്റിന്റെ വാർഷികവും നടത്തി 

> **Lead Summary:** **ഇരിട്ടി**: മലയോരത്തെ സാംസ്കാരിക രാഷ്ട്രീയ പരിപാടികളിലെ ശബ്ദ സാന്നിദ്ധ്യമായി മാറിയ പായം കോണ്ടമ്പ്രയിലെ ധാരാവീസ് നാസിക് ഡോൾബാന്റ് സെറ്റിന്റെ മൂന്നാം വാർഷികവും ആദിവാസി സംഗമവും കേരഫെഡ് വൈസ് ചെയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: മലയോരത്തെ സാംസ്കാരിക രാഷ്ട്രീയ പരിപാടികളിലെ ശബ്ദ സാന്നിദ്ധ്യമായി മാറിയ പായം കോണ്ടമ്പ്രയിലെ ധാരാവീസ് നാസിക് ഡോൾബാന്റ് സെറ്റിന്റെ മൂന്നാം വാർഷികവും ആദിവാസി സംഗമവും കേരഫെഡ് വൈസ് ചെയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

വിവിധ ആദിവാസി ഊരുകളിൽ നിന്നുമെത്തിയ കലാകാരൻമാരുടെ നേതൃത്വത്തിൽ ആദിവാസി കലാരൂപങ്ങളുടെ അവതരണം നടന്നു. പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് നൽകുന്ന ഉപഹാരങ്ങൾ കെ വി സക്കീർ ഹുസൈൻ വിതരണം ചെയ്തു.

ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ മോഹനൻ, ഏരിയ സെക്രട്ടറി പി കെ അനന്തൻ, ഗ്രാമ പഞ്ചായത്ത് അംഗം പി. പങ്കജാക്ഷി, കെ രമേശൻ, ഷിതു കരിയാൽ, അഭിനന്ദ് എം, വൈഷ്ണവ് എന്നിവർ സംസാരിച്ചു. നാടൻ പാട്ട് അരങ്ങേറി. കെ കെ ലമീഷ് സ്വാഗതവും ഷിജിത്ത് കെ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158213/iritty)