---
title: "പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്;രോഗികളെ ദുരിതത്തിലാക്കരുതെന്ന് ആരോഗ്യമന്ത്രി"
english_title: "The main need of PG doctors is solved health minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15831/the-main-need-of-pg-doctors-is-solved-health-minister"
published_at: "2021-12-13T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b70bf5a25b0_images - 2021-12-13T143131.191.jpeg"
keywords: []
---

# പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്;രോഗികളെ ദുരിതത്തിലാക്കരുതെന്ന് ആരോഗ്യമന്ത്രി

> **Lead Summary:** പത്തനംതിട്ട : രോഗികളെ ദുരിതത്തിലാക്കരുതെന്ന് ആരോഗ്യമന്ത്രി. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങി.

## Article Content

പത്തനംതിട്ട : രോഗികളെ ദുരിതത്തിലാക്കരുതെന്ന് ആരോഗ്യമന്ത്രി. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങി.

ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു. സമരത്തെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കടുത്ത ദുരിതത്തിലാണ്​‍.

ശസ്ത്രക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലംകണ്ടില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15831/the-main-need-of-pg-doctors-is-solved-health-minister)