---
title: "#koothuparamba | കൂത്തുപറമ്പ ഉപജില്ല ശാസ്ത്രോത്സവം:   ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158317/koothuparamba"
published_at: "2023-10-31T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540afe1cd34c_Screenshot_20231031-130858_WhatsApp.jpg"
keywords: []
---

# #koothuparamba | കൂത്തുപറമ്പ ഉപജില്ല ശാസ്ത്രോത്സവം:   ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: ഉപജില്ല ശാസ്ത്രോത്സവം കൂത്തുപറമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു . രണ്ട് ദിവസങ്ങളിലായാണ് ശാസ്ത്രമേള നടക്കുന്നത് . ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി, കരകൗശലം തുടങ്ങിയ വിഷയങ്ങളിലായാണ് പരിപാടി നടക്കുന്നത്.

## Article Content

**കൂത്തുപറമ്പ**: ഉപജില്ല ശാസ്ത്രോത്സവം കൂത്തുപറമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു . രണ്ട് ദിവസങ്ങളിലായാണ് ശാസ്ത്രമേള നടക്കുന്നത് . ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി, കരകൗശലം തുടങ്ങിയ വിഷയങ്ങളിലായാണ് പരിപാടി നടക്കുന്നത്.

മുൻസിപ്പൽ ചെയർ പേഴ്സൺ വി.സുജാത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു . എ ഇ ഒ പി.പി.സുധ അധ്യക്ഷത വഹിച്ചു. പി.പി.സതീന്ദ്രൻ മാസ്റ്റർ, കെ.ശ്രീധരൻ മാസ്റ്റർ, മുഹമ്മദ് റാഫി , കൂത്തുപറമ്പ് ഗവ ഹയർ സെക്കന്ററി സ്കൂൾ എച്ച് എം പ്രമീള കുമാരി എന്നിവർ സംസാരിച്ചു. 93 സ്കൂളുകളിൽ നിന്നായി 2500 ശാസ്ത്ര പ്രതിഭകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158317/koothuparamba)