---
title: "കോറളായി ഐലന്റ് ഫുട്ബോൾ ലീഗ് സീസൺ 13 ന് സമാപനമായി"
english_title: "The Corralai Island Football League season 13 has concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158329/the-corralai-island-football-league-season-13-has-concluded"
published_at: "2023-10-31T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540b80a2f541_Picsart_23-10-31_13-43-21-850.jpg"
keywords: []
---

# കോറളായി ഐലന്റ് ഫുട്ബോൾ ലീഗ് സീസൺ 13 ന് സമാപനമായി

> **Lead Summary:**  കഴിഞ്ഞ രണ്ട് മാസങ്ങളായി മയ്യിൽ കോറളായിയിൽ നടന്ന് വരുന്ന കോറളായി ഐലന്റ് ഫുട്ബോൾ ലീഗ് സീസൺ 13 ന് സമാപനമായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ കോറളായി സ്പോർട്ടിങ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിവ കോറളായിയെ പരാജയപ്പെടുത്തി ജേതാക്കളായി.

## Article Content

 കഴിഞ്ഞ രണ്ട് മാസങ്ങളായി മയ്യിൽ കോറളായിയിൽ നടന്ന് വരുന്ന കോറളായി ഐലന്റ് ഫുട്ബോൾ ലീഗ് സീസൺ 13 ന് സമാപനമായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ കോറളായി സ്പോർട്ടിങ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിവ കോറളായിയെ പരാജയപ്പെടുത്തി ജേതാക്കളായി.

ഫൈനലിലെ ഹീറോ ഓഫ് ദി മാച്ച് ആയി കോറളായി സ്പോർട്ടിങ്ങിലെ ബാബേഷിനെയും ടൂർണ്ണമെന്റ് താരമായി വിവ കോറളായിലെ അതുലിനെയും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ടീമുകളാണ് മത്സരത്തിലുണ്ടായത്. വിജയികൾക്കുള്ള ട്രോഫി വിതരണം മുൻ കേരള സന്തോഷ് ട്രോഫി താരം എൻ മോഹനൻ നിർവഹിച്ചു. ചടങ്ങിൽ ടൂർണ്ണമെന്റ് കൺവീനർ ഷിബു കോറളായി അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡണ്ട് ഗണേഷ്.കെ, സുനീഷ്. ഇ, വിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158329/the-corralai-island-football-league-season-13-has-concluded)