---
title: "'പിണറായി പെരുമ' കലാകേന്ദ്രത്തിൽ ശില്പശാല നടത്തുന്നു."
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158335/kannur"
published_at: "2023-10-31T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540b9cf72695_Screenshot_20231031-133237_WhatsApp.jpg"
keywords: []
---

# 'പിണറായി പെരുമ' കലാകേന്ദ്രത്തിൽ ശില്പശാല നടത്തുന്നു.

> **Lead Summary:**  **കണ്ണൂർ: **പിണറായി പെരുമ കലാകേന്ദ്രത്തിൽ നവംബർ അവസാനവാരത്തിൽ മോഹിനിയാട്ടത്തിൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മാസ്റ്റേഴ്സ് ശിൽപശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.

## Article Content

 **കണ്ണൂർ: **പിണറായി പെരുമ കലാകേന്ദ്രത്തിൽ നവംബർ അവസാനവാരത്തിൽ മോഹിനിയാട്ടത്തിൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മാസ്റ്റേഴ്സ് ശിൽപശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.

പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകും. കേരള കലാമണ്ഡലത്തിന്റെ അക്കാദമിക സഹകരണത്തോടെ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ദ്വിവൽസര സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ശിൽപ്പശാല സംഘടിപിക്കുന്നത്. കലാമണ്ഡലം തയ്യാറാക്കുന്ന സിലബസ്സ് അനുസരിച്ച് പ്രശസ്തരായ അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.

ഉത്തര മലബാറിലെ നൃത്തവിദ്യാർത്ഥികൾക്ക് കലാമണ്ഡലത്തിന് കീഴിൽ വിദഗ്ദ പഠനത്തിന് ഇതോടെ അവസര ലഭിക്കും. 15 വയസ്സ് മുതലുള്ള വിദ്യാർത്ഥികൾക്ക് ആണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകുന്നത്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലന കാലയളവിൽ കേരള കലാമണ്ഡലം സന്ദർശിക്കാനും അവിടെ നൃത്തപരിശീലനം നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും.

പഠിതാക്കൾക്ക് ജോലിയേയും റഗുലർ ക്ലാസിനെയും ബാധിക്കാത്ത രൂപത്തിലായിരിക്കും കലാകേന്ദ്രത്തിൽ കോഴ്സ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നവംബർ അവസാനവാരം ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർ പിണറായി പെരുമ കലാകേന്ദ്രത്തിൽ ബന്ധപ്പെടേണ്ടതാണ്. അപേക്ഷാ ഫോറം കലാകേന്ദ്രത്തിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ കക്കോത്ത് രാജൻ, ഒ.വി ജനാർദ്ദനൻ , കെ.യു ബാലകൃഷ്ണൻ, വി രത്നാകരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158335/kannur)