---
title: "കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി"
english_title: "Kashi Vishwanath Corridor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15837/kashi-vishwanath-corridor"
published_at: "2021-12-13T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b716815fce4_n3410414761639388656418925975ce99067116d7b7b0e5f6e991d54e9f4916cf37664ce289938780e6d7b3.jpg"
keywords: []
---

# കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

> **Lead Summary:** വാരാണസി: രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷിയാവുകയാണെന്നും ചരിത്രം കുറിച്ച ദിനമാണ് ഇതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദീതീരവുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിനു തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വാരാണസി: രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷിയാവുകയാണെന്നും ചരിത്രം കുറിച്ച ദിനമാണ് ഇതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദീതീരവുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിനു തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗംഗാമാതാവ് ഇപ്പോള്‍ സന്തോഷിക്കുകയാണെന്നും പുരാതന, ആധുനിക കാലത്തിന്റെ സമ്മേളനമാണ് ഇതെന്നും മോദി പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷമാണ് കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്. വൈകിട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും.

800 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 339 കോടി രൂപയാണ് ചെലവഴിച്ചത്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിര്‍മിച്ച ഇരുപത്തിമൂന്ന് കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. ആദ്യഘട്ട ഇടനാഴിയുടെ നിര്‍മാണം 2019 മാര്‍ച്ച്‌ എട്ടിനാണ് ആരംഭിച്ചത്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ഭിമല്‍ പട്ടേലാണ് ഇടനാഴി രൂപകല്പന ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15837/kashi-vishwanath-corridor)