---
title: "സമരം ചെയ്യുന്ന കായിക താരങ്ങളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സംസ്ഥാന സർക്കാർ"
english_title: "The state government has said it is ready to hold talks with the agitating sportspersons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15842/the-state-government-has-said-it-is-ready-to-hold-talks-with-the-agitating-sportspersons"
published_at: "2021-12-13T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b71f05eb664_Screenshot_20211213_155252_com.facebook.katana.jpg"
keywords: []
---

# സമരം ചെയ്യുന്ന കായിക താരങ്ങളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സംസ്ഥാന സർക്കാർ

> **Lead Summary:** തിരുവനന്തപുരം: നിയമന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായിക താരങ്ങളുമായി സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് ഒരുങ്ങുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കായിക താരങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിയമനം ആവശ്യപ്പെട്ടുള്ള സമരം പതിമൂന്ന് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ആവശ്യങ്ങള്‍ സർക്കാരിനെ അറിയിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കായിക താരങ്ങള്‍ പ്രതികരിച്ചു. 

## Article Content

തിരുവനന്തപുരം: നിയമന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായിക താരങ്ങളുമായി സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് ഒരുങ്ങുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കായിക താരങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിയമനം ആവശ്യപ്പെട്ടുള്ള സമരം പതിമൂന്ന് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ആവശ്യങ്ങള്‍ സർക്കാരിനെ അറിയിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കായിക താരങ്ങള്‍ പ്രതികരിച്ചു. 

അർഹതപ്പെട്ട ജോലിക്ക് വേണ്ടി, രണ്ട് ആഴ്ചത്തോളമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുകയാണ് കായിക താരങ്ങൾ. പല വട്ടം മന്ത്രിയെ കാണാൻ ശ്രമിച്ചുവെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെ പ്രതിഷേധിച്ച് തലമൊട്ടയടിച്ചും സമരം നടത്തി. ഒടുവിൽ സമരം 13 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15842/the-state-government-has-said-it-is-ready-to-hold-talks-with-the-agitating-sportspersons)