---
title: "#kalpetta | ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ദേശീയ പുനരര്‍പ്പണ ദിനമായി ആചരിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158551/kalpetta"
published_at: "2023-11-01T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541e2c66201c_IMG-20231101-WA0013.jpg"
keywords: []
---

# #kalpetta | ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ദേശീയ പുനരര്‍പ്പണ ദിനമായി ആചരിച്ചു

> **Lead Summary:** **കല്‍പ്പറ്റ**: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പുഷ്പാര്‍ച്ചനയും ദേശീയ ഐക്യ പ്രതിജ്ഞയും നടത്തി. എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈത്തിരി താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ജില്ലാതല അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു അദ്ധ്യക്ഷത വഹിച്ചു. ഛായാചിത്രത്തില്‍ പുഷ്പാര്‍ചന നടത്തി.

## Article Content

**കല്‍പ്പറ്റ**: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പുഷ്പാര്‍ച്ചനയും ദേശീയ ഐക്യ പ്രതിജ്ഞയും നടത്തി. എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈത്തിരി താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ജില്ലാതല അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു അദ്ധ്യക്ഷത വഹിച്ചു. ഛായാചിത്രത്തില്‍ പുഷ്പാര്‍ചന നടത്തി.

അനുസ്മരണ യോഗത്തില്‍ സംസ്ഥാന കമ്മറ്റി അംഗം വി മനോജ്, ബ്രാഞ്ച് പ്രസിഡന്റ് ബെന്‍സി ജേക്കബ്, കെ ജി വേണു, ശശിധരക്കുറുപ്പ്, കെ സുബ്രമണ്യന്‍, വി ജെ വക്കച്ചന്‍, സാബു എബ്രഹാം, ഇ ടി രതീഷ്, രാജേഷ് കുമാര്‍, അബ്ദുള്‍ മുനീര്‍,സുമേഷ് ചന്ദ്രന്‍, രജീഷ് കെ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158551/kalpetta)