---
title: "സീരിയൽ നടി ഡോ. പ്രിയ അന്തരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158608/died"
published_at: "2023-11-01T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654203d1cb74e_IMG-20231101-WA0021.jpg"
keywords: []
---

# സീരിയൽ നടി ഡോ. പ്രിയ അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: ടെലിവിഷൻ സീരിയൽ നടി ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. അടിയന്തര ശുശ്രുഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

## Article Content

**തിരുവനന്തപുരം**: ടെലിവിഷൻ സീരിയൽ നടി ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. അടിയന്തര ശുശ്രുഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

കുഞ്ഞ് ഐ.സി.യുവില്‍ തുടരുകയാണ്. നടന്‍ കിഷോര്‍ സത്യയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. നിരവധി സീരിയലുകളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്. കിഷോർ സത്യയ്‌ക്കൊപ്പം ‘കറുത്ത മുത്ത്’ സീരിയലിൽ അഭിനയിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞ പ്രിയ  ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എംഡി ചെയ്യാൻ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിത വിടവാങ്ങൽ. ബെംഗളൂരു സ്വദേശി ശരവണനാണ് ഭർത്താവ്. പൂജപ്പുരയിൽ അമ്മയ്ക്കും മകൾക്കുമൊപ്പമായിരുന്നു  താമസം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158608/died)