---
title: "പിണറായി വെസ്റ്റ് കാറാടി തോട് വയലില്‍  കൃഷി ചെയ്ത നെല്‍കൃഷി വിളവെടുത്തു"
english_title: "Pinarayi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158632/pinarayi"
published_at: "2023-11-01T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654216098f219_Picsart_23-11-01_14-31-21-098.jpg"
keywords: []
---

# പിണറായി വെസ്റ്റ് കാറാടി തോട് വയലില്‍  കൃഷി ചെയ്ത നെല്‍കൃഷി വിളവെടുത്തു

> **Lead Summary:** **പിണറായി**: സി മാധവന്‍ സ്മാരക വായനശാല പിണറായി വെസ്റ്റ് കാറാടി തോട് വയലില്‍ അഞ്ചേക്കര്‍ തരിശ് നിലത്ത് കൃഷി ചെയ്ത നെല്‍കൃഷി വിളവെടുത്തു. വിളവെടുപ്പ് നാടിന്റെ ഉത്സവമായി മാറി. ജനങ്ങള്‍ പങ്കെടുത്ത കാര്‍ഷിക ഉത്സവമായി മാറി.ചെണ്ടയാട് എംജി കോളജ്, പിണറായി എ കെ ജി എം ജി എച്ച് എസ് എസ് എന്നിവിടങ്ങളിലെ എൻ എസ്വ എസ് വളണ്ടിയര്‍മാരായ വിദ്യാത്ഥികള്‍ ആവേശത്തോടെയാണ് അരിവാളുമായി നാട്ടുകാരുടെ കൂടെ കൊയ്ത്തിനിറങ്ങിയത്.

## Article Content

**പിണറായി**: സി മാധവന്‍ സ്മാരക വായനശാല പിണറായി വെസ്റ്റ് കാറാടി തോട് വയലില്‍ അഞ്ചേക്കര്‍ തരിശ് നിലത്ത് കൃഷി ചെയ്ത നെല്‍കൃഷി വിളവെടുത്തു. വിളവെടുപ്പ് നാടിന്റെ ഉത്സവമായി മാറി. ജനങ്ങള്‍ പങ്കെടുത്ത കാര്‍ഷിക ഉത്സവമായി മാറി.ചെണ്ടയാട് എംജി കോളജ്, പിണറായി എ കെ ജി എം ജി എച്ച് എസ് എസ് എന്നിവിടങ്ങളിലെ എൻ എസ്വ എസ് വളണ്ടിയര്‍മാരായ വിദ്യാത്ഥികള്‍ ആവേശത്തോടെയാണ് അരിവാളുമായി നാട്ടുകാരുടെ കൂടെ കൊയ്ത്തിനിറങ്ങിയത്.

കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍.ചന്ദ്രന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവന്‍ വിശിഷ്ടാതിഥിയായി. വായനശാല പ്രസിഡണ്ട് കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. പിണറായിസര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി വി സുമജന്‍,പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടിവി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

വായനശാല സിക്രട്ടറി വി.പ്രദീപന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ കെ വിമല വായനശാല ഭാരവാഹികളായ വി പ്രസാദന്‍, കെ പി രാമകൃഷ്ണന്‍, എം പ്രജീഷ്, കെ.സനല്‍ കുമാര്‍,ചെണ്ടയാട് എംജി കോളജ് മാനേജര്‍ കെ.ഷീനടീച്ചര്‍,കൃഷി അസിസ്റ്റന്റ് കെ.ദീപ്തി, പാരമ്പര്യ കര്‍ഷകരായ എം.സി. രാഘവന്‍,കുറുന്തായ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158632/pinarayi)