---
title: "ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം ഏർപ്പെടുത്തി"
english_title: "Thundiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158636/thundiyil"
published_at: "2023-11-01T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65421a9688744_IMG-20231101-WA0022.jpg"
keywords: []
---

# ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം ഏർപ്പെടുത്തി

> **Lead Summary:**  തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 2023-2024 പിടിഎയുടെ നേതൃത്വത്തിൽ പുതിയതായി നിർമ്മിച്ച ശുദ്ധീകരിച്ച കുടിവെള്ള സംവിധാനത്തിന് കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിച്ചു. എല്ലാ കുട്ടികൾക്കും നൂറു ശതാമാനം ശുദ്ധജലം സ്കൂളിൽ ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കുടിവെള്ള സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത നിർവഹിച്ചു.

## Article Content

 തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 2023-2024 പിടിഎയുടെ നേതൃത്വത്തിൽ പുതിയതായി നിർമ്മിച്ച ശുദ്ധീകരിച്ച കുടിവെള്ള സംവിധാനത്തിന് കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിച്ചു. എല്ലാ കുട്ടികൾക്കും നൂറു ശതാമാനം ശുദ്ധജലം സ്കൂളിൽ ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കുടിവെള്ള സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത നിർവഹിച്ചു.

സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് , പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ. വി, വാർഡ് മെമ്പർ രാജു ജോസഫ്, മദർ പി ടി എ പ്രസിഡണ്ട് അനു ഷൈജു, പേരാവൂർ സ്പോർട്സ് ഫെഡറേഷൻ സെക്രട്ടറി കുട്ടിയച്ചൻ എം സി, ദിയ ഗോൾഡ് ഇരിട്ടി എംഡി മൻസൂർ, ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ, പ്ലാസിഡ് ആന്റണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158636/thundiyil)