---
title: "മെഡിസെപ് പദ്ധതിയിൽ മുതിർന്ന പത്രപ്രവർത്തകരേയും ഉൾപ്പെടുത്തണം: സീനിയർ ജേർണ്ണലിസ്റ്റ്സ് ഫോറം       "
english_title: "MEDISEP scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158645/medisep-scheme"
published_at: "2023-11-01T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65421ffd7db75_Picsart_23-11-01_15-16-23-755.jpg"
keywords: []
---

# മെഡിസെപ് പദ്ധതിയിൽ മുതിർന്ന പത്രപ്രവർത്തകരേയും ഉൾപ്പെടുത്തണം: സീനിയർ ജേർണ്ണലിസ്റ്റ്സ് ഫോറം       

> **Lead Summary:** **കണ്ണൂർ**: മെഡിസെപ് പദ്ധതിയിൽ മുതിർന്ന പത്രപ്രവർത്തകരേയും ഉൾപ്പെടുത്തണം. കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാഗങ്ങൾക്കുമുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തുന്നമെന്ന് സീനിയർ ജേർണ്ണലിസ്റ്റ്സ് ഫോറം പ്രസിഡണ്ട് എ.മാധവൻവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ**: മെഡിസെപ് പദ്ധതിയിൽ മുതിർന്ന പത്രപ്രവർത്തകരേയും ഉൾപ്പെടുത്തണം. കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാഗങ്ങൾക്കുമുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തുന്നമെന്ന് സീനിയർ ജേർണ്ണലിസ്റ്റ്സ് ഫോറം പ്രസിഡണ്ട് എ.മാധവൻവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നവം: 3, 4, 5 തീയതികളിൽ നടക്കുന്ന സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാൻപ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം. പി.ആർ.ഡി.യിൽ മുഴുവൻ സമയ ഡയക്ടറെ നിയമിക്കുക, പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും ആദ്യ ആഴ്ച ലഭിക്കുന്നതിനാവശ്യമായ സംവിധാനമുണ്ടാക്കുക, കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകളിൽ ഉടൻ തീർപ്പ് കൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സർക്കാറിനോടാവശ്യപ്പെട്ടു.

5 ന് കാലത്ത് 9 - 30 ന് ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ.അനിൽ സമ്മേളനം ഉൽഘാടനം ചെയ്യും.കെ.സുധാകരൻ എം.പി.മുഖ്യാതിഥിയാവും.3 ന് കാലത്ത് 10 മണിക്ക് ഫോട്ടൊ പ്രദർശനം കഥാകൃത്ത് ടി.പത്മനാഭൻ ഉൽഘാടനം ചെയ്യും. 4 ന് 3 മണിക്ക് നടക്കുന്ന മാധ്യമ സെമിനാറിൽ മാനേജിങ്ങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, ഏഷ്യാനെറ്റ് മുൻ എഡിറ്റർ എം.ജി.രാധാകൃഷ്ണൻ ,തുടങ്ങിയവർ സംസാരിക്കും.

4 ന് 7 മണിക്ക് നൃത്ത സന്ധ്യ. സമാപന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം 'എൽ.എ ഉൽഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ജനറൽ സിക്രട്ടറി കെ.പി.വിജയകുമാർ, വർക്കിംഗ് ചെയർമാൻ പി.ഗോപി, ജനറൽ കൺവീനർ കെ.വിനോദ് ചന്ദ്രൻ ,സംസ്ഥാന വൈസ് പ്രസിഡണ്ട് എം 'ബാലഗോപാൽ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158645/medisep-scheme)