---
title: "വയനാട്ടിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ രണ്ട്പേർ പിടിയിൽ"
english_title: "MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158657/mdma"
published_at: "2023-11-01T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6542285bb0ef4_Picsart_23-11-01_15-53-51-578.jpg"
keywords: []
---

# വയനാട്ടിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ രണ്ട്പേർ പിടിയിൽ

> **Lead Summary:** **വയനാട്**: വയനാട്ടിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. പി. ഷെബിൻ , ടി.ബി. ഹനീഫ എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്.

## Article Content

**വയനാട്**: വയനാട്ടിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. പി. ഷെബിൻ , ടി.ബി. ഹനീഫ എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്.

7.62 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. എസ്.ഐ സി.എം. സാബു, സി.പി.ഒ അനിത്ത് കുമാർ, സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158657/mdma)