---
title: "കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158667/kalpetta"
published_at: "2023-11-01T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654238d7815d6_Picsart_23-11-01_17-07-27-863.jpg"
keywords: []
---

# കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും

> **Lead Summary:** **കൽപ്പറ്റ**: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും. സുൽത്താൻ ബത്തേരി കല്ലുവയൽ എന്ന സ്ഥലത്ത് വെച്ച് 1260 ഗ്രാം കഞ്ചാവുമായി പിടിയിലായ വിജീഷ് വി.കെ, ക്ക് രണ്ടു വർഷം കഠിനതടവിനും 20,000/- രൂപ പിഴയും കൽപ്പറ്റ അഡീഷണൽ സെഷൻസ് (NDPS സ്പെഷ്യൽ) കോടതി വിധിച്ചു.

## Article Content

**കൽപ്പറ്റ**: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും. സുൽത്താൻ ബത്തേരി കല്ലുവയൽ എന്ന സ്ഥലത്ത് വെച്ച് 1260 ഗ്രാം കഞ്ചാവുമായി പിടിയിലായ വിജീഷ് വി.കെ, ക്ക് രണ്ടു വർഷം കഠിനതടവിനും 20,000/- രൂപ പിഴയും കൽപ്പറ്റ അഡീഷണൽ സെഷൻസ് (NDPS സ്പെഷ്യൽ) കോടതി വിധിച്ചു.

നർക്കോട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ എസ്.കെ ആണ് വിധി പ്രഖ്യാപിച്ചത്‌. കേസിനാസ്പദമായ സംഭവം നടന്നത് 2017 ജനുവരി 20-ന് സുൽത്താൻ ബത്തേരി വില്ലേജിലെ കല്ലുവയൽ എന്ന സ്ഥലത്ത് വെച്ചാണ്. കേസിൽ കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത് സുൽത്താൻ ബത്തേരി പോലീസ് സബ് ഇൻസ്പെക്ടർ ബിജു ആന്റണി ആണ്.

കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.ഡി സുനിൽ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എ.യു.സുരേഷ്കുമാർ, സന്തോഷ് കുമാർ ഇ.ആർ എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158667/kalpetta)