---
title: "ഇരിട്ടി താലൂക്ക് വിജിലൻസ് സമിതി യോഗം ചേർന്നു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158682/iritty"
published_at: "2023-11-01T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654243dea9ce8_Picsart_23-11-01_17-44-31-906.jpg"
keywords: []
---

# ഇരിട്ടി താലൂക്ക് വിജിലൻസ് സമിതി യോഗം ചേർന്നു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി താലൂക്ക് തല വിജിലൻസ് സമിതിയുടെ രണ്ടാമത്തെ യോഗം 31-10-2023 ന് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ചേർന്നു. യോഗത്തിൽ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസർ എ. കെ റജീന സ്വാഗതം പറഞ്ഞു. സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ് അധ്യക്ഷത വഹിച്ച യോഗം ബഹു പേരാവൂർ എം. എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി താലൂക്ക് തല വിജിലൻസ് സമിതിയുടെ രണ്ടാമത്തെ യോഗം 31-10-2023 ന് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ചേർന്നു. യോഗത്തിൽ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസർ എ. കെ റജീന സ്വാഗതം പറഞ്ഞു. സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ് അധ്യക്ഷത വഹിച്ച യോഗം ബഹു പേരാവൂർ എം. എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ്    കെ വേലായുധൻ, ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  രാജേഷ്, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  റോയ് നമ്പുടാകം എന്നിവരും യോഗത്തിൽ സംസാരിച്ചു.കൂടാതെ വിവിധ സ്ഥലങ്ങളിലെ ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും, ഭക്ഷ്യ പൊതുവിതരണ വകുപ്പിന് പുറമെ വിദ്യാഭ്യാസം, ശിശുക്ഷേമം, ഭക്ഷ്യ സുരക്ഷ മുതലായ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

കുറ്റമറ്റതും, കാര്യക്ഷമവുമായി റേഷൻ സാധനങ്ങളുടെ വിതരണം കൂടുതൽ ശക്തമാക്കുന്നതിനെപ്പറ്റിയും, അവശ വിഭാഗങ്ങൾക്ക് മുൻഗണന കാർഡ് ലഭിക്കുന്നത് സംബന്ധിച്ചും ഗൗരവതരമായ ചർച്ചകളും നിർദേശങ്ങളും ഉണ്ടായി. ഇരിട്ടി താലൂക്കിലെ ഭക്ഷ്യധാന്യവിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഇരിട്ടി താലൂക്കിൽ പുതിയ എൻ എഫ് എസ് എ   ഗോഡൗൺ ആരംഭിക്കുന്നതിനായി പി ഡബ്ലിയു ഡിയുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം വിട്ടുകിട്ടുന്നതിനായി സർക്കാരിലേക്ക് അപേക്ഷ നൽകുവാൻ യോഗം നിർദേശം നൽകി.

ചവശ്ശേരിപറമ്പ് ആദിവാസി സെറ്റിൽമെന്റ് കോളനിപരിസരത്ത് ഒരു പൊതുവിതരണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു. റേഷൻ കട തല വിജിലൻസ് സമിതികൾ സമയ ബന്ധിതമായി നടത്തുവാൻ യോഗം നിർദേശം നൽകി. യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫിസർ റജീന, റേഷനിംഗ് ഇൻസ്‌പെക്ടർ സുജിത് ബി എസ് എന്നിവർ വിശദീകരണം നൽകി. റേഷനിംഗ് ഇൻസ്‌പെക്ടർ അനൂപ് കുമാർ മുരിക്കൻ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158682/iritty)