---
title: "ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായി പ്രണയം; പതിനാലുകാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം"
english_title: "Love "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158692/love"
published_at: "2023-11-01T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65425025126a7_n552649412169884437961806f1828756ce32188f361f13316bdf23476808118943897dc63797afe8c9e7d7.jpg"
keywords: []
---

# ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായി പ്രണയം; പതിനാലുകാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം

> **Lead Summary:** **കൊച്ചി: **ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം അടിച്ച്‌ പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

## Article Content

**കൊച്ചി: **ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം അടിച്ച്‌ പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

എറണാകുളം ആലങ്ങാടാണ് സംഭവം. ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്‌കൂളിലെ സഹപാഠികളാണ്. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങിവച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച്‌ ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. പെണ്‍കുട്ടി അനുസരിക്കാത്തതിന്റെ വിരോധത്താലാണ് പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158692/love)