---
title: "ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള; മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ"
english_title: "Sent thomas hss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158700/sent-thomas-hss"
published_at: "2023-11-01T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65425cb5573f9_IMG-20231101-WA0157.jpg"
keywords: []
---

# ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള; മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

> **Lead Summary:** **മണിക്കടവ്:** ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസങ്ങളായി നടന്ന ഇരിക്കൂർ ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 623 പോയിന്റുകളോടെ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

## Article Content

**മണിക്കടവ്:** ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസങ്ങളായി നടന്ന ഇരിക്കൂർ ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 623 പോയിന്റുകളോടെ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തി പരിചയം,ഐ ടി മേളകളുടെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഉപജില്ലയിലെ മികച്ച സ്കൂൾ ആയി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശാസ്ത്രമേള ചാമ്പ്യൻഷിപ്പ് തിരികെ പിടിച്ച വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് മണിക്കടവ് ടൗണിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ, പ്രിൻസിപ്പാൾ ഷാജി വർഗീസ് കെ, ഹെഡ്മാസ്റ്റർ പി.എം. നീലകണ്ഠൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158700/sent-thomas-hss)