---
title: "#Arvindkejriwal | ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല"
english_title: "Arvind Kejriwal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158828/arvind-kejriwal"
published_at: "2023-11-02T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65433a2c3ec65_Screenshot_2023-11-02-11-22-10-68_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Arvindkejriwal | ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

> **Lead Summary:** **ഡൽഹി**: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. കേജ്‌രിവാളിന്റെ കത്ത് ഇത് വരെ ലഭിച്ചില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. കേജ്‌രിവാൾ ഇന്ന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേജ്‌രിവാൾ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന.

## Article Content

**ഡൽഹി**: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. കേജ്‌രിവാളിന്റെ കത്ത് ഇത് വരെ ലഭിച്ചില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. കേജ്‌രിവാൾ ഇന്ന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേജ്‌രിവാൾ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന.

അവിടെ നിന്ന് മധ്യപ്രദേശിലേക്ക് പോകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മധ്യപ്രദേശിലേക്ക് പോകുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മധ്യപ്രദേശ് പ്രചരണത്തിന് ഇറങ്ങുമെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഇന്ന് മധ്യപ്രദേശിലെ സിങ്ഗ്രൗലിയിൽ കേജ്‌രിവാൾ റോഡ് ഷോ നടത്തും.

കേജ്‌രിവാളിനെതിരായ ഇഡി നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158828/arvind-kejriwal)