---
title: "#wayanad |വയനാട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പനമരത്ത് തിരിതെളിയും"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158834/wayanad"
published_at: "2023-11-02T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65433e3895174_IMG-20231102-WA0025.jpg"
keywords: []
---

# #wayanad |വയനാട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പനമരത്ത് തിരിതെളിയും

> **Lead Summary:** **പനമരം:** പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ക്രസൻ്റ് സ്കൂൾ, കൈറ്റ് എന്നിവിടങ്ങളിലായി നാളെ ആരംഭിക്കുന്ന നാൽപ്പത്തിരണ്ടാമത് ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ, വിവര സാങ്കേതിക മേളകൾ നാളെ ഉച്ചകഴിഞ്ഞ് 2 ന് ടി.സിദ്ദീഖ് എം എൽ എ ഉദ്ഘാടനം ചെയ്യും.

## Article Content

**പനമരം:** പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ക്രസൻ്റ് സ്കൂൾ, കൈറ്റ് എന്നിവിടങ്ങളിലായി നാളെ ആരംഭിക്കുന്ന നാൽപ്പത്തിരണ്ടാമത് ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ, വിവര സാങ്കേതിക മേളകൾ നാളെ ഉച്ചകഴിഞ്ഞ് 2 ന് ടി.സിദ്ദീഖ് എം എൽ എ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ സമാപനം 4 ന് വൈകിട്ട് 3.30ന് ഐ.സി.ബാലകൃഷ്ണൻ എം എൽ എ . ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.ബിന്ദു സമ്മാനദാനം നിർവഹിക്കും. ജില്ലയിലെ 3 ഉപജില്ലകളിൽ നിന്നായി ശാസ്ത്ര, ഗണിത, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി, മേളകളിൽ വിജയികളായ 825 വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും.

നാളെ രാവിലെ 9.30ന് ജിഎച്ച്എസ്എസിൽ പ്രവൃത്തി പരിചയമേളയും ശാസ്ത്ര നാടകവും നടക്കും. ഐ ടി.മേള കൈറ്റിൽ വച്ചും ഗണിതശാസ്ത്ര മേളയും പ്രദർശനവും ക്രസൻ്റ് പബ്ലിക് സ്കൂളിൽ വച്ചും നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ്, പനമരം പഞ്ചായത്ത് പ്രസിഡൻ്റ് പി.എം ആസ്യ ടീച്ചർ.ജില്ലാ പഞ്ചായത്ത് മെമ്പർ . ബിന്ദു പ്രകാശ്. സ്കൂൾ പി ടി എ പ്രസിഡണ്ട് സി.കെ മുനീർ , സ്വഗത സംഘം കൺവീനർ രമേഷ് കുമാർ, പ്രധാന അദ്യാപിക ശ്രീജാ ജയിംസ്, നവാസ് മാസ്റ്റർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158834/wayanad)