---
title: "#lsd | മാരകമയക്കുമരുന്നടങ്ങിയ എൽ എസ്സ് ഡി സ്റ്റാമ്പുമായ് യുവാവ് പോലീസ് പിടിയിൽ "
english_title: "L S D"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158867/l-s-d"
published_at: "2023-11-02T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543561c035cb_Picsart_23-11-02_12-58-17-507.jpg"
keywords: []
---

# #lsd | മാരകമയക്കുമരുന്നടങ്ങിയ എൽ എസ്സ് ഡി സ്റ്റാമ്പുമായ് യുവാവ് പോലീസ് പിടിയിൽ 

> **Lead Summary:** മാരകമയക്കുമരുന്നടങ്ങിയ എൽ എസ്സ് ഡി സ്റ്റാമ്പുമായ് യുവാവ് തളിപ്പറമ്പ് പോലീസ് പിടിയിലായി. പ്രമുഖ ഓൺലൈൻ ബിസിനസ് സൊല്യൂഷൻ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ ആയ തൃച്ചംബരം മീത്തലെ വീടിൽ പ്രണവ് പവിത്രൻ ആണ് പോലീസ് പിടിയിൽ ആയത്.

## Article Content

മാരകമയക്കുമരുന്നടങ്ങിയ എൽ എസ്സ് ഡി സ്റ്റാമ്പുമായ് യുവാവ് തളിപ്പറമ്പ് പോലീസ് പിടിയിലായി. പ്രമുഖ ഓൺലൈൻ ബിസിനസ് സൊല്യൂഷൻ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ ആയ തൃച്ചംബരം മീത്തലെ വീടിൽ പ്രണവ് പവിത്രൻ ആണ് പോലീസ് പിടിയിൽ ആയത്.

തളിപ്പറമ്പ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ ദിനേശ് കൊതേരിയും. എസ്ഐ ദിനേശ് കുമാറും,ലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങൾ ആയ എ എസ് ഐ ജിജിമോൻ, എസ് സി പി ഒ ഷിജുമോൻ, എസ് സി പി ഒ വിജേഷ്, സജിത്ത്, എസ് സി പി ഒ  ഗിരീഷ് എന്നിവരും ചേർന്നാണ് രാത്രി കാല പട്രോളിങ്ങിനിടെ എൽ എസ് ഡി സ്റ്റാമ്പ് കൈവശം വച്ചതിനു യുവാവിനെ പിടികൂടിയത്.

തളിപ്പറമ്പ ടി.പി മെഡിക്കൽസിനു സമീപത്തു വച്ചാണ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ വർഷങ്ങൾ ആയി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പോലീസ് ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി.0.074 ഗ്രാം എൽ എസ്സ്ഡി    സ്റ്റാമ്പ് ആണ് പോലീസ് ഇയാളിൽ നിന്നും പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158867/l-s-d)