---
title: "ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു."
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158875/thaliparamba"
published_at: "2023-11-02T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65435879e2544_IMG-20231102-WA0036.jpg"
keywords: []
---

# ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

> **Lead Summary:** **തളിപ്പറമ്പ്:** ലീഗൽ സർവ്വീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ കോറളായി തുരുത്തി ഗവ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ്:** ലീഗൽ സർവ്വീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ കോറളായി തുരുത്തി ഗവ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ വി വി ഷാജി,  തളിപ്പറമ്പ ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വളണ്ടിയർ സറീന കെ. തുടങ്ങിയവർ ക്ലാസെടുത്തു. എസ് എം സി ചെയർമാൻ അസൈനാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.ശ്രീജ, സുചിത്ര എം പി, അജയകുമാർ.ഒ, മമ്മു പി.പി, സുമതി കെ.വി തുടങ്ങിയവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158875/thaliparamba)