---
title: "#Kuthuparamba | കണ്ണൂർ സർവകലാശാല പുരുഷ വനിതാ ബോൾ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നിർമലഗിരി കോളജിൽ നടന്നു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158882/kuthuparamba"
published_at: "2023-11-02T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65435dffdb95b_Picsart_23-11-02_13-52-58-534.jpg"
keywords: []
---

# #Kuthuparamba | കണ്ണൂർ സർവകലാശാല പുരുഷ വനിതാ ബോൾ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നിർമലഗിരി കോളജിൽ നടന്നു

> **Lead Summary:** **കണ്ണൂർ**: 2023- 24 വർഷത്തെ കണ്ണൂർ സർവ്വകലാശാല പുരുഷ വനിതാ വിഭാഗം ബോൾ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് കൂത്തുപറമ്പ് നിർമലഗിരി കോളജിൽ വച്ച് നടന്നു. യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്നായി 250 ഓളം കായികതാരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇരുവിഭാഗങ്ങളിലും ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് ചാമ്പ്യൻമാരായി.

## Article Content

**കണ്ണൂർ**: 2023- 24 വർഷത്തെ കണ്ണൂർ സർവ്വകലാശാല പുരുഷ വനിതാ വിഭാഗം ബോൾ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് കൂത്തുപറമ്പ് നിർമലഗിരി കോളജിൽ വച്ച് നടന്നു. യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്നായി 250 ഓളം കായികതാരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇരുവിഭാഗങ്ങളിലും ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് ചാമ്പ്യൻമാരായി.

വനിതാ വിഭാഗത്തിൽ കുത്തുപറമ്പ് നിർമലഗിരി കോളേജ് രണ്ടാം സ്ഥാനവും എസ് എൻ കോളേജ് കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കാസറഗോഡ്, കെയി സഹീബ് കോളേജ് തളിപ്പറമ്പ് എന്നിവ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.

കോളേജ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യൻ റ്റി കെ, കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ജോ ജോസഫ്, സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ വിൻസന്റ് വി. എ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അധ്യക്ഷൻ ഷിനിൽ കുര്യാക്കോസ്, ജനറൽ ക്യാപ്റ്റൻ ഷിബിൻ വി. മനോജ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158882/kuthuparamba)