---
title: "തലശ്ശേരി -മാഹി ബൈപ്പാസിൽ ഡിവൈഡറിൽ അടിച്ചു വാഹനാപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158916/accident"
published_at: "2023-11-02T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65437cd0d0f9e_Screenshot_2023-11-02-16-01-58-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശ്ശേരി -മാഹി ബൈപ്പാസിൽ ഡിവൈഡറിൽ അടിച്ചു വാഹനാപകടം

> **Lead Summary:** **തലശ്ശേരി**: മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ ജംഗ്ഷൻ സമീപം ഡിവൈഡറിൽ അടിച്ചു വാഹനം മറിഞ്ഞു. ഹൈവേ ചീഫ് ഓഫീസർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. വാഹനമോടിച്ചിരുന്ന നാഷനൽ ഹൈവേ ഉദ്യോഗസ്ഥനായ ഡോ. വിവേക് നായിഡുവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

## Article Content

**തലശ്ശേരി**: മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ ജംഗ്ഷൻ സമീപം ഡിവൈഡറിൽ അടിച്ചു വാഹനം മറിഞ്ഞു. ഹൈവേ ചീഫ് ഓഫീസർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. വാഹനമോടിച്ചിരുന്ന നാഷനൽ ഹൈവേ ഉദ്യോഗസ്ഥനായ ഡോ. വിവേക് നായിഡുവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും വടകരയിലേക്ക് പോവുകയായിരുന്ന നാഷണൽ ഹൈവേയുടെ ഓൺ ഡ്യൂട്ടിയിലുള്ള വാഹനമാണ് അപകടത്തിൽപെട്ടത്. റോഡ് ബ്ലോക്ക് ചെയ്യുവാൻ വെച്ചിരുന്ന ഡിവൈഡർ അടിച്ചു വണ്ടി മറിയുകയായിരുന്നു. മുൻവശത്തെ ഗ്ലാസ് പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158916/accident)