---
title: "ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രതികരണത്തെ കുറിച്ച്‌ അറിയില്ലെന്ന് സുധാകരൻ"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158970/sudhakaran"
published_at: "2023-11-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543ae482db74_n5530278361698934195437203b511cc69bae2cf7cdec9ab503be36ec2bc94af4a3e3be6c86288c12df052a.jpg"
keywords: []
---

# ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രതികരണത്തെ കുറിച്ച്‌ അറിയില്ലെന്ന് സുധാകരൻ

> **Lead Summary:** **തിരുവനന്തപുരം:** ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രതികരണത്തെ കുറിച്ച്‌ അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം.

## Article Content

**തിരുവനന്തപുരം:** ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രതികരണത്തെ കുറിച്ച്‌ അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം.

യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും സുധാകരൻ പറഞ്ഞു ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. വരുന്ന ജന്മം പട്ടി ആണെങ്കില്‍ ഇപ്പോഴേ കുരയ്ക്കണോ എന്നും സുധാകരൻ ചോദിച്ചു. 

സിപിഎം നവംബര്‍ 11നു കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും നിലവില്‍ സിപിഎം റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണ്. രാജ്യവ്യാപകമായി ഇത്തരം റാലികള്‍ സംഘടിപ്പിക്കപ്പെടണമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ലീഗിനെ സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്തെത്തി. ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്‌ലിം ലീഗിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.

മുസ്‌ലിം ലീഗിനെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും എന്നാല്‍ കോണ്‍ഗ്രസിനെ പരിപാടിയിലേക്ക് ക്ഷണിക്കില്ലെന്നും മോഹനൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158970/sudhakaran)