---
title: "പുഴക്കൽ മടപ്പുരയിൽ പാലം: പൊതുമരാമത്ത് മന്ത്രി ഇടപെടുന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158982/manathana"
published_at: "2023-11-02T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543b6ea0e2b8_Picsart_23-11-02_20-15-32-744.jpg"
keywords: []
---

# പുഴക്കൽ മടപ്പുരയിൽ പാലം: പൊതുമരാമത്ത് മന്ത്രി ഇടപെടുന്നു

> **Lead Summary:**  **മണത്തണ**: പുഴക്കൽ മടപ്പുരയിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം എന്ന പ്രദേശവാസികളുടെ ആവശ്യത്തിന് സാധ്യതയൊരുങ്ങുന്നു. തകർന്ന നടപ്പാലത്തിന് പകരമായി ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ട് വർഷങ്ങളായി. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ എം എൽ എ സണ്ണി ജോസഫിന് അപേക്ഷ നൽകിയിരുന്നു. എം എൽ എ ഈ അപേക്ഷ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് ഈ വിഷയത്തിൽ ഇടപെടലുകൾ ഉണ്ടായിരിക്കുന്നു.

## Article Content

 **മണത്തണ**: പുഴക്കൽ മടപ്പുരയിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം എന്ന പ്രദേശവാസികളുടെ ആവശ്യത്തിന് സാധ്യതയൊരുങ്ങുന്നു. തകർന്ന നടപ്പാലത്തിന് പകരമായി ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ട് വർഷങ്ങളായി. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ എം എൽ എ സണ്ണി ജോസഫിന് അപേക്ഷ നൽകിയിരുന്നു. എം എൽ എ ഈ അപേക്ഷ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് ഈ വിഷയത്തിൽ ഇടപെടലുകൾ ഉണ്ടായിരിക്കുന്നു.

സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. 25 വർഷം മുമ്പ് കൊട്ടിയൂർ ദേവസ്വവും സർക്കാരും സംയുക്തമായി നിർമ്മിച്ച നടപ്പാലം കാലവർഷക്കെടുതികൾ മൂലം അപകടാവസ്ഥയിലാണ്. ഇതിന് പകരം ഗതാഗതയോഗ്യമായ പാലം നിർമ്മിക്കണമെന്നാണ് പ്രദേശവാസികൾ കാലങ്ങളായി ആവശ്യപെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158982/manathana)