---
title: "ലങ്കാദഹനം; ഇന്ത്യയ്ക്ക് കൂറ്റൻ വിജയം"
english_title: "Ind sl worldcup cricket "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158986/ind-sl-worldcup-cricket"
published_at: "2023-11-02T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543c0e062ed3_n5530442261698937883721f01aa1982a68219e1cb96d82c84cd9f3e4700464e36b1a8cb5ffa164475f796c.jpg"
keywords: []
---

# ലങ്കാദഹനം; ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

> **Lead Summary:** ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് നാണംകെട്ട തോല്‍വി. ഇന്ന് ഇന്ത്യ നല്‍കിയ 358 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക വെറും 55 റണ്‍സിന് പുറത്താകുകയായിരുന്നു. 302 റണ്‍സിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ നേടിയത്. 12 റണ്‍സ് വീതം നേടിയ ആഞ്ചലോ മാത്യൂസും മഹീഷ് തീക്ഷണയും 14 റണ്‍സ് നേടിയ കസുന്‍ രജിതയും മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്ക സ്കോര്‍ നേടിയത്. അഞ്ച് ലങ്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.

## Article Content

ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് നാണംകെട്ട തോല്‍വി. ഇന്ന് ഇന്ത്യ നല്‍കിയ 358 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക വെറും 55 റണ്‍സിന് പുറത്താകുകയായിരുന്നു. 302 റണ്‍സിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ നേടിയത്. 12 റണ്‍സ് വീതം നേടിയ ആഞ്ചലോ മാത്യൂസും മഹീഷ് തീക്ഷണയും 14 റണ്‍സ് നേടിയ കസുന്‍ രജിതയും മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്ക സ്കോര്‍ നേടിയത്. അഞ്ച് ലങ്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.

19.4 ഓവറില്‍ ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി അഞ്ചും മൊഹമ്മദ് സിറാജും മൂന്ന് വിക്കറ്റും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158986/ind-sl-worldcup-cricket)