---
title: "പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ "
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159006/murder"
published_at: "2023-11-02T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543d0a91543b_n5530618201698942651632a2f6f8bd75af037e7e03b715eade188f93e0fce49c3851962f4a9ecfef0d98f1.jpg"
keywords: []
---

# പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ 

> **Lead Summary:** പട്ടാമ്പി കൊണ്ടൂര്‍ക്കരയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാറാണ് മരിച്ചത്. പട്ടാമ്ബി തൃത്താല റോഡില്‍ കരിമ്ബനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്.

## Article Content

പട്ടാമ്പി കൊണ്ടൂര്‍ക്കരയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാറാണ് മരിച്ചത്. പട്ടാമ്ബി തൃത്താല റോഡില്‍ കരിമ്ബനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്ബനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്ബ് മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159006/murder)