---
title: "പടത്തലവന്‍റെ ചരിത്ര കുതിപ്പ്: നൂറുകോടി നേട്ടം കൊയ്ത് 'കണ്ണൂർ സ്‌ക്വാഡ്'"
english_title: "Kannur squad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159011/kannur-squad"
published_at: "2023-11-02T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543d711e2b23_n553068118169894460643126b89d1fdbda4fc2ba4204b022ffe5c4cd62878fb29c0c58b9bc3d227ff4917d.jpg"
keywords: []
---

# പടത്തലവന്‍റെ ചരിത്ര കുതിപ്പ്: നൂറുകോടി നേട്ടം കൊയ്ത് 'കണ്ണൂർ സ്‌ക്വാഡ്'

> **Lead Summary:** **കൊച്ചി:** കളക്ഷന്‍ അടക്കം മൊത്തം ബിസിനസില്‍ നൂറുകോടി നേട്ടം ഉണ്ടാക്കി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്ബനി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ആഗോള ബിസിനസ്സില്‍ കണ്ണൂര്‍ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കമ്ബനി പങ്കുവച്ച പോസ്റ്ററില്‍ പറയുന്നത്.

## Article Content

**കൊച്ചി:** കളക്ഷന്‍ അടക്കം മൊത്തം ബിസിനസില്‍ നൂറുകോടി നേട്ടം ഉണ്ടാക്കി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്ബനി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ആഗോള ബിസിനസ്സില്‍ കണ്ണൂര്‍ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കമ്ബനി പങ്കുവച്ച പോസ്റ്ററില്‍ പറയുന്നത്.

ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് ഹൃദയംഗമമായ നന്ദി. കൂടുതല്‍ നേട്ടങ്ങളും അവിസ്മരണീയ നിമിഷങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് പറഞ്ഞാണ് മമ്മൂട്ടി കമ്ബനി പേജിലെ കുറിപ്പ് അവസാനിക്കുന്നത്.

സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് കൌതുകകരമായ വസ്തുത. അഞ്ചാം വാരത്തില്‍ കേരളത്തില്‍ ചിത്രത്തിന് 130 ല്‍ അധികം സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ട്. ഇപ്പോഴിതാ കളക്ഷനില്‍ ചിത്രം ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റില്‍ ഒരു ചിത്രത്തെക്കൂടി മറികടന്നിരിക്കുകയാണ് മമ്മൂട്ടി ചിത്രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159011/kannur-squad)