---
title: "'സഹപാഠിക്ക് ഒരു വീട്' പദ്ധതിയിലൂടെ സമാഹരിച്ച തുക കൈമാറി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159044/kelakam"
published_at: "2023-11-03T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544467d3f02d_IMG-20231103-WA0001.jpg"
keywords: []
---

# 'സഹപാഠിക്ക് ഒരു വീട്' പദ്ധതിയിലൂടെ സമാഹരിച്ച തുക കൈമാറി 

> **Lead Summary:** **കേളകം**: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റ നേതൃത്യത്തിൽ 'സഹപാഠിക്ക് ഒരു വീട് ' എന്ന പദ്ധതിയോടനുബന്ധിച്ച് സമാഹരിച്ച തുക പ്രിൻസിപ്പലിന് കൈമാറി. സ്‌ക്രാപ് ചലഞ്ചിലുടെയും ഹാൻഡ് വാഷ്, ഡിഷ് വാഷ് തുടങ്ങിയവയുടെ നിർമ്മാണത്തിലൂടെയുമാണ് വോളണ്ടിയർമാർ തുക സമാഹരിച്ചത്.

## Article Content

**കേളകം**: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റ നേതൃത്യത്തിൽ 'സഹപാഠിക്ക് ഒരു വീട് ' എന്ന പദ്ധതിയോടനുബന്ധിച്ച് സമാഹരിച്ച തുക പ്രിൻസിപ്പലിന് കൈമാറി. സ്‌ക്രാപ് ചലഞ്ചിലുടെയും ഹാൻഡ് വാഷ്, ഡിഷ് വാഷ് തുടങ്ങിയവയുടെ നിർമ്മാണത്തിലൂടെയുമാണ് വോളണ്ടിയർമാർ തുക സമാഹരിച്ചത്.

സ്കൂൾ പ്രിൻസിപ്പൽ ഗീവർഗീസ് തുക ഏറ്റുവാങ്ങി. കോർപ്പറേറ്റ് മാനേജർ ഫാ തോമസ് മാളിയേക്കൽ. സ്കൂൾ മാനേജർ ഫാ വർഗീസ് കവണാട്ടേൽ, പി ടി എ പ്രസിഡന്റ് സജീവൻ എം പി, സ്റ്റാഫ് സെക്രെട്ടറി ലീപ കെ, പ്രോഗ്രാം ഓഫീസർ എ സി ഷാജി, അലീന തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159044/kelakam)