---
title: "കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപിച്ച് കെ എസ് യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും"
english_title: "Kerala Varma College Union Election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159132/kerala-varma-college-union-election"
published_at: "2023-11-03T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654494627e3d4_Screenshot_2023-11-03-11-03-22-89_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപിച്ച് കെ എസ് യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും

> **Lead Summary:** **തൃശ്ശൂർ**: കേരളവർമ കോളജിൽ റീ കൗണ്ടിംഗിലൂടെ എസ് എഫ് ഐ സ്ഥാനാർഥി വിജയിച്ച സംഭവത്തിൽ കെ എസ് യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു ഹൈക്കോടതിയെ സമീപിക്കുന്നത്.

## Article Content

**തൃശ്ശൂർ**: കേരളവർമ കോളജിൽ റീ കൗണ്ടിംഗിലൂടെ എസ് എഫ് ഐ സ്ഥാനാർഥി വിജയിച്ച സംഭവത്തിൽ കെ എസ് യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു ഹൈക്കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ കൗണ്ടിംഗ് പൂർത്തിയായപ്പോൾ കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംഗിൽ എസ് എഫ് ഐ സ്ഥാനാർഥി 11 വോട്ടുകൾക്ക് വിജയിച്ചതായും പ്രഖ്യാപനം വന്നു.  ഇടത് അധ്യാപക സംഘടന അനുകൂലികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാണ് കെ എസ് യു ആരോപിക്കുന്നത്.

മന്ത്രി ആർ ബിന്ദുവും കോളജ് മാനേജർ കൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും വോട്ടെണ്ണൽ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെ എസ് യു കുറ്റപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159132/kerala-varma-college-union-election)