---
title: "#kannur | ട്രെയിൻ യാത്രാ ദുരിതം: കണ്ണൂർ റെയില്‍വേ സ്റ്റേഷനിലേക്ക് എൽഡിഎഫ്‌ മാര്‍ച്ച് നടത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159136/kannur"
published_at: "2023-11-03T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654497a4b119b_Screenshot_20231103-121429_WhatsApp.jpg"
keywords: []
---

# #kannur | ട്രെയിൻ യാത്രാ ദുരിതം: കണ്ണൂർ റെയില്‍വേ സ്റ്റേഷനിലേക്ക് എൽഡിഎഫ്‌ മാര്‍ച്ച് നടത്തി 

> **Lead Summary:** **കണ്ണൂർ**: ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ റെയിൽവേയുടെ അടിയന്തര നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

## Article Content

**കണ്ണൂർ**: ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ റെയിൽവേയുടെ അടിയന്തര നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

പകൽ സമയം കൂടുതൽ ട്രെയിനുകളും നിലവിലുള്ള ട്രെയിനുകൾക്ക് കൂടുതൽ ജനറൽ കോച്ചുകളും അനുവദിക്കുക, കോവിഡിന് മുമ്പുള്ള എല്ലാ ട്രെയിനുകളും പുനസ്ഥാപിക്കുക, മംഗളൂരുവിലും കോഴിക്കോടും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കണ്ണൂരിലേക്ക് നീട്ടുക, കോഴിക്കോടിനും മംഗളൂരുവിനുമിടയിൽ കൂടുതൽ മെട്രോ ട്രെയിനുകൾ അനുവദിക്കുക, വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ സ്റ്റേഷനുകളിൽ പിടിച്ചു വെക്കുന്ന രീതി അവസാനിപ്പിക്കുക, ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌ സംഘടിപ്പിച്ചത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159136/kannur)