---
title: "#kelakam | കേളകത്ത് കോളേജ് വേണമെന്ന ആവശ്യം: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്ദർശനത്തിനെത്തും"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159155/kelakam"
published_at: "2023-11-03T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544a475c1f6f_Picsart_23-11-03_11-27-51-626.jpg"
keywords: []
---

# #kelakam | കേളകത്ത് കോളേജ് വേണമെന്ന ആവശ്യം: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്ദർശനത്തിനെത്തും

> **Lead Summary:**  **കേളകം**: കേളകത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നീഡ് അനാലിസിസ് റിപ്പോർട്ട് നൽകാൻ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. നവംബർ 15 നകം ഡെപ്യൂട്ടി ഡയറക്ടർ കേളകത്ത് സന്ദർശനത്തിന് വരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അറിയിച്ചു.

## Article Content

 **കേളകം**: കേളകത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നീഡ് അനാലിസിസ് റിപ്പോർട്ട് നൽകാൻ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. നവംബർ 15 നകം ഡെപ്യൂട്ടി ഡയറക്ടർ കേളകത്ത് സന്ദർശനത്തിന് വരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അറിയിച്ചു.

കേളകം ഗ്രാമപഞ്ചായത്തിൽ നിലവിൽ രണ്ട് എൽ സ്കൂൾ, മൂന്ന് യു പി സ്കൂൾ, ഹൈസ്കൂൾ, ഒരു ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളായി ഉള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്തിലോ പഞ്ചായത്ത് ഉൾപ്പെടുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലോ ഇല്ല. 40 കിലോമീറ്റർ അകലെ കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ മാത്രമാണ് കോളേജുകൾ ഉള്ളത്. സുവർണ ജൂബിലിയുടെ ഭാഗമായി കേളകത്ത് ഒരുന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന തീരുമാനം പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുന്നും ഉണ്ടാവുകയും ഇതിന് വേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയിതിരുന്നു. ഇതിലേക്ക് ആവശ്യമായ സ്ഥലം ജനകീയ പങ്കാളിത്തത്തോടെ വാങ്ങുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപീകരിച്ച് പ്രവർത്തനവും ആരംഭിച്ചു.

ഈ സാഹചര്യത്തിൽ പോവൂർ ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കോളേജ് കേളകത്ത് അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാ മന്ത്രിക്ക് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ നവംബർ 15 നകം റിപ്പോർട്ട് നൽകാൻ മന്ത്രി വിദ്യാസ ഡെപ്യൂട്ടി ഡയറക്ടറെ കേളകത്തേക്ക് അയക്കുന്നത്. കോളേജ് അനുവദിക്കുകയാണെങ്കിൽ അതിനാവശ്യമായ അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്ത് സർക്കാരിന് കൈമാറാൻ തയ്യാറാണെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159155/kelakam)