---
title: " #seminar | ബയോ ടെക്നോളജിയിലെ സമീപകാല മുന്നേറ്റങ്ങൾ: തളിപ്പറമ്പിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു"
english_title: "Biotecnology"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159224/biotecnology"
published_at: "2023-11-03T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544d8a44a1d8_IMG-20231103-WA0004.jpg"
keywords: []
---

#  #seminar | ബയോ ടെക്നോളജിയിലെ സമീപകാല മുന്നേറ്റങ്ങൾ: തളിപ്പറമ്പിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ്** : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ, ബയോടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബയോടെക്നോളജിയിലെ സമീപകാല മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ ദേശീയ സെമിനാർ റാബ് 2023 സംഘടിപ്പിച്ചു.

## Article Content

 **തളിപ്പറമ്പ്** : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ, ബയോടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബയോടെക്നോളജിയിലെ സമീപകാല മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ ദേശീയ സെമിനാർ റാബ് 2023 സംഘടിപ്പിച്ചു.

ജില്ലാ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ഖലീൽ ചൊവ്വ അധ്യക്ഷത വഹിച്ചു.

മംഗലാപുരം യേനപ്പോയ ക്യാൻസർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞ ഡോ. ദിവ്യാ ലക്ഷ്മണൻ, സി ഡി എം ഇ എ സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം, ഡോ. ദീപക് റോഷൻ ഡോ. സബീഷ് ബാലൻ,ഡോ. എസ് പി മീര, ഡോ. എം വി പി സിറാജ് ,ഡോ.സോണി ജയരാമൻ, റാസാ മുഹമ്മദ് ജാബിർ തുടങ്ങിയവർ സംസാരിച്ചു.മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറ്റമ്പത് വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159224/biotecnology)