---
title: " #kelakam | മഞ്ഞളാംപുറം സെന്റ് ആന്റെണീസ് തീർത്ഥാടന ദേവാലയത്തിൽ തിരുന്നാൾ കൊടിയേറി. "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159236/kelakam"
published_at: "2023-11-03T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544e687c3c56_IMG-20231103-WA0040.jpg"
keywords: []
---

#  #kelakam | മഞ്ഞളാംപുറം സെന്റ് ആന്റെണീസ് തീർത്ഥാടന ദേവാലയത്തിൽ തിരുന്നാൾ കൊടിയേറി. 

> **Lead Summary:** **കേളകം** : തീർത്ഥാടന ദേവാലയമായ മഞ്ഞളാംപുറം സെന്റ് ആന്റെണീസ് ദേവാലയത്തിൽ വി. അന്തോണീസിന്റെ തിരുന്നാൾ കൊടിയേറ്റ് നടന്നു. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിന് ഇടവക വികാരി ഫാ.ജോർജ് ചേലമരം , ഫാ.മാത്യു തെക്കേമുറി എന്നിവർ കാർമ്മികത്വം വഹിച്ചു. നവംബർ 3 വെള്ളിയാഴ്ച മുതൽ 12 ഞായറാഴ്ച വരെ നടക്കുന്ന തിരുന്നാളിൽ ഓരോ ദിവസവും പ്രത്രേക ആഘോഷ ദിനങ്ങളായി ആചരിക്കും.

## Article Content

**കേളകം** : തീർത്ഥാടന ദേവാലയമായ മഞ്ഞളാംപുറം സെന്റ് ആന്റെണീസ് ദേവാലയത്തിൽ വി. അന്തോണീസിന്റെ തിരുന്നാൾ കൊടിയേറ്റ് നടന്നു. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിന് ഇടവക വികാരി ഫാ.ജോർജ് ചേലമരം , ഫാ.മാത്യു തെക്കേമുറി എന്നിവർ കാർമ്മികത്വം വഹിച്ചു. നവംബർ 3 വെള്ളിയാഴ്ച മുതൽ 12 ഞായറാഴ്ച വരെ നടക്കുന്ന തിരുന്നാളിൽ ഓരോ ദിവസവും പ്രത്രേക ആഘോഷ ദിനങ്ങളായി ആചരിക്കും.

നവംബർ 4 ശനിയാഴ്ച കുടുംബദിനം ഫാ. ഫിലിപ്പ് കാരക്കാട്ട് , നവംബർ 5 ഞായറാഴ്ച യുവജനദിനം ഫാ.ജസ്സൽ കണ്ടത്തിൽ, നവംബർ 6 തിങ്കളാഴ്ച വി. അന്തോണീസിന്റെ ദിനം ഫാ. ആന്റെണി ചിറ്റേട്ട് , നവംബർ 7 കുട്ടികളുടെ ദിനം ഫാ.തോമസ് പട്ടാംകുളം , നവംബർ 8 ബുധനാഴ്ച പിതൃ - മാതൃ ദിനം ഫാ. കുര്യാക്കോസ് പന്തല്ലുപ്പറമ്പിൽ , നവംബർ 9 വ്യാഴാഴ്ച സമർപ്പിത ദിനം ഫാ. ക്രിസ്റ്റി തുറയ്ക്കൽ , നവംബർ 10 വെള്ളിയാഴ്ച ദിവ്യകാരുണ്യ ദിനം ഫാ. ജോർജ് പടിഞ്ഞാറെ ആനശ്ശേരിൽ , നവംബർ 11 നടക്കുന്ന തിരുന്നാൾ ദിനവും തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ റാലിക്കും ഫാ. കുര്യാക്കോസ് പ്ലാവുനിക്കുംപറമ്പിൽ , ഫാ.സെബാൻ ഇടയാടിയിൽ എന്നിവരും നവംബർ 12 ഞായറാഴ്ച ഇടവകദിനത്തിൽ ഫാ. അബ്രാഹം കൊച്ചുപുരയ്ക്കലും മുഖ്യകാർമ്മികത്വം വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159236/kelakam)