---
title: "യുവതിക്ക് അശ്ലീല സന്ദേശമയച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159250/suspended"
published_at: "2023-11-03T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544f3dfc67ed_n55318758416990175647859e19e85ec43034dd886f1e66c76b51233e305e02a924889bda12167c456103e1.jpg"
keywords: []
---

# യുവതിക്ക് അശ്ലീല സന്ദേശമയച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

> **Lead Summary:** **കോഴിക്കോട്:**പരാതിക്കാരിക്ക് അശ്ലീല സന്ദേശമയച്ച ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷനിലെ പി. ഹരീഷ് ബാബുവിനെതിരെയാണ് നടപടി.

## Article Content

**കോഴിക്കോട്:**പരാതിക്കാരിക്ക് അശ്ലീല സന്ദേശമയച്ച ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷനിലെ പി. ഹരീഷ് ബാബുവിനെതിരെയാണ് നടപടി.

രണ്ടാഴ്ച മുമ്ബ് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഹരീഷ് ബാബു യുവതിയുടെ നമ്ബര്‍ വാങ്ങിയത്. തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് അശ്ലീല വീഡിയോയും സന്ദേശവും അയയ്ക്കുകയായിരുന്നു.

യുവതി പിന്നീട് ഇക്കാര്യം പോലീസിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ നടപടിയെടുത്തത്. ഒരു മാസം മുമ്ബാണ് ഇയാള്‍ പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159250/suspended)