---
title: "വെെദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ വെെദ്യുതി സബ്‌സിഡിയും റദ്ദാക്കി"
english_title: "Electricity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159259/electricity"
published_at: "2023-11-03T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65450645ac44f_n55332772016990222052976661ae86b4a85cd12694410bb217985110f18de90e6bce2fc28616bfa6b7d20e.jpg"
keywords: []
---

# വെെദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ വെെദ്യുതി സബ്‌സിഡിയും റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം:** വെെദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്ന സബ്‌സിഡിയും സര്‍ക്കാര്‍ റദ്ദാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിവന്ന സബ്‌സിഡിയാണ് പിൻവലിച്ചത്. എല്ലാ വര്‍ഷവും നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങള്‍ അതിന് തയ്യാറെടുക്കണമെന്നാണ് വെെദ്യുതി മന്ത്രിയുടെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം:** വെെദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്ന സബ്‌സിഡിയും സര്‍ക്കാര്‍ റദ്ദാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിവന്ന സബ്‌സിഡിയാണ് പിൻവലിച്ചത്. എല്ലാ വര്‍ഷവും നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങള്‍ അതിന് തയ്യാറെടുക്കണമെന്നാണ് വെെദ്യുതി മന്ത്രിയുടെ മുന്നറിയിപ്പ്.

കെ എസ് ഇ ബി ഇലക്‌ട്രിസിറ്റി ഡ്യൂട്ടി പിരിച്ചെടുത്ത് സര്‍ക്കാരിലേയ്ക്ക് അടയ്ക്കുമ്ബോള്‍ ജനങ്ങള്‍ക്ക് വെെദ്യുതി സബ്‌സിഡിയായി നല്‍കിയ തുക കഴിഞ്ഞുള്ളതാണ് അടച്ചിരുന്നത്. എന്നാല്‍ മുഴുവൻ തുകയും അടയ്ക്കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയായിരുന്നു. സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ നിരവധി ഉപഭോക്താക്കളുടെ വെെദ്യുതി ബില്‍ ഉയരും.

മാസം 120യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 85 പെെസയായിരുന്നു ശരാശരി സബ്‌സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പെെസാ സബ്‌സിഡി. പിന്നെ 41മുതല്‍ 120 യൂണിറ്റ് വരെ 50 പെെസ എന്ന നിരക്കിലായിരുന്നു. മാസം കുറഞ്ഞത് 100യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശരാശരി 44 രൂപയോളം കിട്ടിയ സബ്‌സിഡിയാണ് ഇല്ലാതാക്കിയത്. ഇതോടെ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ട സ്ഥിതി വരും. 10വഷത്തോളമായി നല്‍കിവന്ന സബ്‌സിഡിയാണ് എടുത്തുകളഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159259/electricity)