---
title: "യൂട്യൂബറെ ഹണിട്രാപ്പില്‍ പെടുത്തി കാറും പണവും തട്ടി; നാല് പേര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159275/arrested"
published_at: "2023-11-03T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654513e210668_n55337241616990257357643a1841d8422fd6d038548d1b052b90103e2f1945cd90ed893875c78c3fd68b7a.jpg"
keywords: []
---

# യൂട്യൂബറെ ഹണിട്രാപ്പില്‍ പെടുത്തി കാറും പണവും തട്ടി; നാല് പേര്‍ അറസ്റ്റില്‍

> **Lead Summary:** **കൊച്ചി:** യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി അല്‍ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് പരാതി നല്‍കിയത്. 

## Article Content

**കൊച്ചി:** യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി അല്‍ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് പരാതി നല്‍കിയത്. 

യൂട്യൂബില്‍ നിന്ന് ലഭിച്ച നമ്ബലൂടെ ബന്ധപ്പെട്ട് അക്ഷയ എന്ന പെണ്‍കുട്ടി ഇയാളുമായി സൗഹൃദത്തിലാവുകയും സുഖമില്ലാതെ കിടക്കുന്ന അനിയന് കൗണ്‍സലിംഗ് നല്‍കണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. അവിടെ വെച്ച്‌ അക്ഷയ നല്‍കിയ ജ്യൂസ് കുടിച്ച്‌ താൻ മയങ്ങി പോയെന്നും മയക്കം വിട്ട് എഴുന്നേറ്റപ്പോള്‍ ആതിരയെന്ന് പറയുന്ന പെണ്‍ക്കുട്ടിയെയാണ് കണ്ടെതെന്നും യൂട്യൂബര്‍ പരാതിയില്‍ പറയുന്നു.

കുറച്ചു കഴിഞ്ഞ് അല്‍ അമീൻ, അഭിലാഷ് എന്നിവര്‍ വന്ന് യുവതികളെ ഇയാളുമായി ചേര്‍ത്തു നിര്‍ത്തി ഫോട്ടോയെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. ഫോട്ടോയും വിഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടുവെന്നും യൂട്യൂബര്‍ പറഞ്ഞു.

പിന്നീട് തന്റെ പക്കല്‍ പൈസയില്ലെന്ന് പറഞ്ഞപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന 10,000 രൂപ ഇവര്‍ എടുക്കുകയും ഇയാളുടെ കാര്‍ അക്ഷയുടെ പേരില്‍ എഴുതി വാങ്ങുകയും ചെയ്തുവെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു. ഇതിന് ശേഷം ഇയാളെ കൂത്താട്ടുകുളം ബസ് സ്റ്റാൻഡിലിറക്കുകയും ചെയ്തു. ഇതിന് ശേഷം കുത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ യൂട്യൂബര്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ നാല് പേരും പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159275/arrested)