---
title: "വി.സി ക്കെതിരെ സമരം ശക്തമാക്കി കെ.എസ്.യു;തീപന്തവുമായി നൈറ്റ് മാർച്ച്‌ നടത്തി"
english_title: "Ksu night march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15928/ksu-night-march"
published_at: "2021-12-14T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7f313b54dc_PicsArt_12-14-06.57.42.jpg"
keywords: []
---

# വി.സി ക്കെതിരെ സമരം ശക്തമാക്കി കെ.എസ്.യു;തീപന്തവുമായി നൈറ്റ് മാർച്ച്‌ നടത്തി

> **Lead Summary:** കണ്ണൂര്‍ :കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലറുടെ വസതിയിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു.

## Article Content

കണ്ണൂര്‍ :കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലറുടെ വസതിയിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു.

പുനർനിയമനത്തിലെ ചട്ടലംഘനം ചാൻസലറായ ഗവർണ്ണർ തന്നെ തുറന്ന് പറഞ്ഞിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്ന വി സി യുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌.തീ പന്തവുമായി വീട്ടിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ച പ്രവർത്തകരെ ടൗൺ സി ഐ ശ്രീജിത്ത്‌ കൊടേരിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം തടഞ്ഞു. ഇത് നേരിയ സംഘർഷത്തിനിടയാക്കി.

ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.മാർട്ടിൻ ജോർജ്ജ് മാർച്ച്‌ ഉദ്‌ഘാടനം ചെയ്തു.

വി സി ഒരു നിമിഷംപോലും ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും രാജിവെക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ ബിജു ഉമ്മർ,അഭിജിത്ത് സി.ടി, ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം,ഹരികൃഷ്ണൻ പാളാട്,മുഹമ്മദ്‌ റാഹിബ് കെ.ഇ,ഉജ്ജ്വൽ പവിത്രൻ, ആഷിത്ത് അശോകൻ,സുഹൈൽ ചെമ്പൻതോട്ടി,ആകാശ് ഭാസ്കരൻ,സായന്ത്.ടി,പ്രയാഗ് പി.സി,അതുൽ എം.സി,ആലേഖ് കാടാച്ചിറ,ഹർഷരാജ് സി.കെ,അമൽ നടുവനാട് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15928/ksu-night-march)