---
title: "പി ജി ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു"
english_title: "5th day of pg doctors strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15933/5th-day-of-pg-doctors-strike"
published_at: "2021-12-14T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7fd0e85fa6_images - 2021-12-14T074012.641.jpeg"
keywords: []
---

# പി ജി ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

സമരം ചെയ്യുന്ന പി ജി ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്, അതിനാല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെ ചര്‍ച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.

അതേസമയം ഹൗസ് സര്‍ജന്മാരുടെ സമരം ഇന്ന് അവസാനിക്കും. പി ജി ഡോക്‌ടര്‍മാരുടെ സമരം മൂലം ജോലി ഭാരം വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് ഹൗസ് സര്‍ജന്മാര്‍ ഇന്നലെ രാവിലെ എട്ട് മുതല്‍ ഇന്ന് രാവിലെ എട്ട് മണിവരെ സൂചനാ പണിമുടക്ക് നടത്തുന്നത്.

അടിയന്തര, കൊവിഡ് വിഭാഗങ്ങളിലൊഴികെയുള്ള എല്ലാ ഡ്യൂട്ടികളും ബഹിഷ്കരിച്ചായിരുന്നു ഹൗസ് സര്‍ജന്മാരുടെ സമരം. നീറ്റ് പിജി പ്രവേശനം വേഗത്തിലാക്കുക, സ്‌റ്റൈപ്പന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

പി ജി ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി തുടരുകയാണ്. സമരം തുടരുന്നതിനാല്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ച്‌ നഴ്സിംഗ് കോളേജിലെ എസ് എഫ് ഐ യൂണിറ്റ് രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15933/5th-day-of-pg-doctors-strike)