---
title: " സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​തു ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി"
english_title: "School will not open completely"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15934/school-will-not-open-completely"
published_at: "2021-12-14T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b80325d9383_images - 2021-12-14T080612.223.jpeg"
keywords: []
---

#  സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​തു ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി

> **Lead Summary:** തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​തു ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

## Article Content

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​തു ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് കോ​​​വി​​​ഡ് രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടാ​​​ൽ ഉ​​​ട​​​ൻ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണം. കോ​​​വി​​​ഡ​​​ന​​​ന്ത​​​ര രോ​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ പൊ​​​തു ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്ക​​​ണം. കോ​​​വി​​​ഡ് ധ​​​ന​​​സ​​​ഹാ​​​യം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രോ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

വാ​​​ക്സി​​​നേ​​​ഷ​​​ൻ നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞ പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​തു വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15934/school-will-not-open-completely)