---
title: "ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും പഴയങ്ങാടി ടെർമിനലിൽ ബോട്ട്‌ അടുക്കാറില്ല"
english_title: "Pasihangadi terminal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159395/pasihangadi-terminal"
published_at: "2023-11-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545e7d0885c4_Screenshot_2023-11-04-12-11-36-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും പഴയങ്ങാടി ടെർമിനലിൽ ബോട്ട്‌ അടുക്കാറില്ല

> **Lead Summary:** **പഴയങ്ങാടി**: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും പഴയങ്ങാടി ബോട്ട് ടെർമിനലിൽ ബോട്ട്‌ അടുക്കാറില്ല. മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഒക്ടോബർ 22-നാണ് പഴയങ്ങാടി ബോട്ട് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഉത്തരമലബാറിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാൻ മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പഴയങ്ങാടിയിൽ ബോട്ട് ടെർമിനൽ സ്ഥാപിച്ചത്.

## Article Content

**പഴയങ്ങാടി**: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും പഴയങ്ങാടി ബോട്ട് ടെർമിനലിൽ ബോട്ട്‌ അടുക്കാറില്ല. മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഒക്ടോബർ 22-നാണ് പഴയങ്ങാടി ബോട്ട് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഉത്തരമലബാറിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാൻ മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പഴയങ്ങാടിയിൽ ബോട്ട് ടെർമിനൽ സ്ഥാപിച്ചത്.

ഉദ്ഘാടനം കഴിഞ്ഞിട്ട് ദീർഘകാലം ഇത്‌ തുറന്നുകൊടുത്തിരുന്നില്ല. വൈകുന്നേരങ്ങളിൽ ഇവിടെ പുഴയുടെയും കണ്ടൽക്കാടിന്റെയും മനോഹര കാഴ്ച കാണാൻ പലരും ഇവിടെ വരാറുണ്ട്. മാധ്യമവാർത്തയെ തുടർന്ന് അടുത്തകാലത്താണ് ഇത്‌ തുറന്നുകൊടുത്തത്. ഇതിനായി ഇവിടെ ഒരു താത്കാലിക ജീവനക്കാരിയെ നിയമിച്ചിട്ടുണ്ട്.

ഇവിടെ പണിത ഇരിപ്പിടത്തിന്റെ ഭാഗവും പാർശ്വഭാഗ സംരക്ഷണത്തിനായി പണിത വേലിയുടെ രണ്ട്‌ ഭാഗങ്ങളും ആരോ ഇളക്കിക്കൊണ്ടുപോയിട്ടുമുണ്ട്. ബോട്ടുകൾ അടുപ്പിക്കാൻ പാകത്തിൽ ബോട്ട് ടെർമിനലിനോട് ചേർന്ന് കുഴിച്ചിട്ട തെങ്ങിൻകുറ്റികൾ ദ്രവിക്കാൻ തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159395/pasihangadi-terminal)